റാഫി പുതിയകടവിനെ മുസ്​ലിം ലീഗ് സസ്പെൻഡ് ചെയ്തു; മുഈനലിയുടെ കാര്യത്തിൽ തീരുമാനം പിന്നീട്

മലപ്പുറം: വാർത്തസമ്മേളനത്തിനിടെ പാണക്കാട് മുഈനലി തങ്ങളെ അസഭ്യം പറഞ്ഞ പ്രവർത്തകൻ റാ​ഫി പു​തി​യ​ക​ട​വിനെ മുസ്​ലിം ലീഗ് സസ്പെൻഡ് ചെയ്തു. ലീഗ് ഉന്നതാധികാര സമിതി യോഗത്തിന് ശേഷം വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, തങ്ങൾ കുടുംബത്തിന്‍റെ പാരമ്പര്യം മുഈനലി ലംഘിച്ചതായും കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിൽ മുഈനലി പങ്കെടുത്തത് ഉചിതമായില്ലെന്നും യോഗം വിലയിരുത്തി. ഇക്കാര്യത്തിൽ എന്ത് തീരുമാനമെടുക്കണമെന്ന് പിന്നീട് തീരുമാനിക്കും. 

ഒറ്റയ്ക്ക് അഭിപ്രായം പറയുന്ന പാരമ്പര്യമല്ല പാണക്കാട് കുടുംബത്തിന്‍റേത്. മുഈനലിയുടെ പ്രവൃത്തി ചെയ്യാൻ പാടില്ലാത്തതായിരുന്നു. മുഈനലിയുടെ പ്രവൃത്തി തെറ്റായിരുന്നെന്ന് ഹൈദരലി ശിഹാബ് തങ്ങളെ ബോധ്യപ്പെടുത്തി അന്തിമ തീരുമാനം കൈക്കൊള്ളും. ഇതിനായി സാദിഖലി ശിഹാബ് തങ്ങളെ ചുമതലപ്പെടുത്തി. 

ചന്ദ്രികയെ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. ലീഗിന്‍റെ ഒരു നേതാവും കള്ളപ്പണം വെളുപ്പിച്ചിട്ടില്ല. ലീഗിൽ യാതൊരുവിധ വിഭാഗീയതയുമില്ല. ജനാധിപത്യപരമായ ചർച്ചകളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

പാ​ർ​ട്ടി പ​ത്ര​മാ​യ ച​ന്ദ്രി​ക​ക്കെ​തി​​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഖ​ണ്ഡി​ക്കാ​ൻ മു​സ്​​ലിം ലീ​ഗ്​ ആ​സ്​​ഥാ​ന​ത്ത് വ്യാഴാഴ്ച​ വി​ളി​ച്ച വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലാണ് മുഈനലി തങ്ങൾക്കെതിരെ പ്രവർത്തകൻ അസഭ്യം പറഞ്ഞത്. പാ​ർ​ട്ടി​യു​ടെ നി​യ​മ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളു​ടെ ചു​മ​ത​ല​യു​ള്ള അ​ഡ്വ. മു​ഹ​മ്മ​ദ്​ ഷാ​​യോ​ടൊ​പ്പ​മാ​ണ്​ ഹൈ​ദ​ര​ലി ത​ങ്ങ​ളു​ടെ മ​ക​ൻ കൂ​ടി​യാ​യ മു​ഈ​ന​ലി ത​ങ്ങ​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​നെ​ത്തി​യ​ത്. ക​ണ​ക്കു​ക​ൾ നി​ര​ത്തി മു​ഹ​മ്മ​ദ്​ ഷാ ​പ​റ​ഞ്ഞ​വ​സാ​നി​പ്പി​ച്ച​പ്പോ​ഴാ​ണ്​ മു​ഈ​ന​ലി ത​ങ്ങ​ൾ ഇ​ട​പെ​ട്ട​ത്.

പാ​ണ​ക്കാ​ട്​ കു​ടും​ബം ശി​ഹാ​ബ്​ ത​ങ്ങ​ളു​ടെ കാ​ലം മു​ത​ൽ​ത​ന്നെ പാ​ർ​ട്ടി സാ​മ്പ​ത്തി​ക​കാ​ര്യ​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​റി​ല്ലെ​ന്ന്​ മു​ഈ​ന​ലി വ്യ​ക്​​ത​മാ​ക്കി. ച​ന്ദ്രി​ക​യു​ടെ പ​ണ​മി​ട​പാ​ട്​ ന​ട​ത്തി​യ​ത്​ ഫി​നാ​ൻ​സ്​ ഡ​യ​റ​ക്​​ട​റാ​യ മു​ഹ​മ്മ​ദ്​ ഷ​മീ​റാ​ണ്. കു​ഞ്ഞാ​ലി​ക്കു​ട്ടി കൈ​കാ​ര്യം ചെ​യ്യേ​ണ്ട ഫ​ണ്ട്​ വി​ശ്വ​സ്​​ത​നാ​യ ഷ​മീ​റി​നെ ഏ​ൽ​പി​ച്ച കു​ഞ്ഞാ​ലി​ക്കു​ട്ടി ത​ന്നെ​യാ​ണ് പ്രശ്നങ്ങളുടെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കേ​ണ്ട​തെ​ന്നും മു​ഈ​ന​ലി തു​റ​ന്ന​ടി​ച്ചു.

ഇതോടെയാണ്​ സം​സ്​​ഥാ​ന ക​മ്മി​റ്റി ഓ​ഫി​സി​ലെ സ്​​ഥി​രം സാ​ന്നി​ധ്യ​മാ​യ റാ​ഫി പു​തി​യ​ക​ട​വ്​ മു​ഈ​ന​ലി ത​ങ്ങ​ൾ​ക്കെ​തി​രെ ഭീ​ഷ​ണി മു​ഴ​ക്കി പാ​ഞ്ഞ​ടു​ത്തത്. 'കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്കെ​തി​രെ പ​റ​യാ​ൻ നീ ​ആ​രാ​ണെ​ടോ' എ​ന്ന്​ ചോ​ദി​ച്ച റാ​ഫി 'പു​റ​ത്തി​റ​ങ്ങി​യാ​ൽ കാ​ണി​ച്ചു​ ത​രാ​മെ​ന്നും' ഭീ​ഷ​ണി​മു​ഴ​ക്കി. പി​ന്നീ​ട്​ തെ​റി​യ​ഭി​ഷേ​കം ന​ട​ത്തി​യ ഇ​യാ​ളെ ലീ​ഗ്​ ഓ​ഫി​സി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു പ്ര​വ​ർ​ത്ത​ക​ർ പി​ടി​ച്ചു​ മാ​റ്റു​ക​യാ​യി​രു​ന്നു.



Tags:    
News Summary - muslim league decision on mueen ali thangal matter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.