കൊച്ചി: കളമശ്ശേരിയിൽ മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എയുടെ മകനും മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറിയുമായ വി. അബ്ദുൽ ഗഫൂറിന് സ്ഥാനാർഥിത്വം നൽകിയതിനെതിരെ പാർട്ടിയിൽ കലഹം രൂക്ഷം. സ്ഥാനാർഥിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയ ടി.എ അഹമ്മദ് കബീർ എം.എൽ.എ, കളമശ്ശേരിയിൽ മത്സരിക്കാനുള്ള സന്നദ്ധത സംസ്ഥാന നേതൃത്വത്തെ അറിയിച്ചെന്ന് വ്യക്തമാക്കി പരസ്യമായി രംഗത്ത് വന്നു. ഇദ്ദേഹത്തിെൻറ നേതൃത്വത്തിൽ മണ്ഡലത്തിൽ ഒരു വിഭാഗം യോഗം ചേർന്നിരുന്നു. കളമശ്ശേരിയിലെ സ്ഥാനാർഥിയെ സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായം ജില്ല നേതൃത്വത്തിനുള്ളതുകൊണ്ടാണ് നൂറുകണക്കിന് ആളുകൾ തെൻറ വീട്ടിൽ പ്രതിഷേധവുമായി ഒത്തുകൂടിയതെന്ന് അദ്ദേഹം പറഞ്ഞു. പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ കളമശ്ശേരിയിൽ മത്സരിക്കാൻ തയാറാണെന്ന് സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
മങ്കടയിൽ നിന്ന് മാറ്റിയതിനെതിരായ അമർഷവും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളുമായി ഏറെ അടുപ്പമുള്ള തന്നെ അവിടെ നിന്ന് മാറ്റേണ്ട സാഹചര്യമുണ്ടായിരുന്നില്ല. മങ്കടയിൽനിന്ന് ഒഴിവാക്കിയ സ്ഥിതിക്ക് തെൻറ നാടായ കളമശ്ശേരിയിൽ നിൽക്കാൻ താൽപര്യമുണ്ട്. അതേസമയം പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹൈദരലി ശിഹാബ് തങ്ങളുടെ തീരുമാനം അനുസരിച്ചായിരിക്കും പ്രവർത്തിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അബ്ദുൽ ഗഫൂറിനെതിരായ ജില്ല നേതൃത്വത്തിെൻറ നിലപാട് നിഷേധാത്മകമല്ല. പൊതുജനാഭിപ്രായം സംസ്ഥാന നേതൃത്വത്തെ അറിയിക്കേണ്ട ബാധ്യതയുള്ളവരാണ് ജില്ല നേതൃത്വം.
ജയസാധ്യതയുള്ള സ്ഥാനാർഥിക്കാണ് പ്രാധാന്യമെന്നും അതിെൻറ അടിസ്ഥാനം പൊതുജനാഭിപ്രായമാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രാദേശിക പ്രശ്നങ്ങൾ ഒരുപക്ഷെ സംസ്ഥാന നേതൃത്വം നേരിട്ടറിയണമെന്നില്ല. അത് അറിയിക്കാനാണ് പ്രാദേശിക, ജില്ല നേതൃത്വങ്ങൾ–അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.