മലപ്പുറം: മന്ത്രി കെ. ടി. ജലീലിനെതിരായ പ്രതിഷേധത്തിൽ നിന്ന‌് അണികളെ നിലക്കുനിർത്താൻ മുസ്ലിം ലീഗ് നേതൃത്വം തയ്യാറാകണമെന്ന‌് സി.പി.എം മലപ്പുറം ജില്ലാകമ്മിറ്റി. വിവാഹമടക്കം സ്വകാര്യപരിപാടിയിൽ മന്ത്രിയെ തടയാനുള്ള നീക്കം അനുവദിക്കാനാവില്ല. അണികളെ കയറൂരിവിട്ട‌് കലാപത്തിനും അതിക്രമത്തിനുമാണ‌് ലീഗ് ശ്രമിക്കുന്നത്. അതിരുവിടുന്ന അണികളെ ലീഗ് നേതാക്കൾ നിയന്ത്രിക്കണം. ഇല്ലെങ്കിൽ കനത്ത വില നൽകേണ്ടിവരുമെന്ന് ജില്ലാ സെക്രട്ടറി ഇ. എൻ. മോഹൻദാസ‌് പറഞ്ഞു.
ജനാധിപത്യ രീതിയിലുള്ള പ്രതിഷേധമല്ല മുസ്ലിം യൂത്ത് ലീഗുകാർ നടത്തുന്നത‌്. ഞായറാഴ‌്ച കല്ല്യാണത്തിന‌് പോകുമ്പോഴായിരുന്നു കുഴപ്പത്തിനുള്ള നീക്കം. സ്വകാര്യസന്ദർശനങ്ങൾക്ക‌് പോകവേ മന്ത്രിയെയൊ ജനപ്രതിനിധിയേയോ എന്ത‌് പ്രതിഷേധമുണ്ടായാലും തടയാറില്ല.
യുഡിഎഫ‌് ഭരണത്തിൽ നാണം കെട്ട കേസുകളിൽപ്പെട്ട‌് ജനരോഷം നേരിടേണ്ടിവന്ന അനുഭവം മന്ത്രിമാരായിരുന്ന ലീഗ‌് നേതാക്കൾക്കുണ്ടായിട്ടുണ്ട്. എന്നാൽ അന്നവരെ സ്വകാര്യ പരിപാടികളിൽ വിലക്കിയിട്ടില്ലെന്നത‌് മറക്കരുതെന്നും അവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.