ബംഗളൂരു: മുസ്ലിംലീഗ് യൂത്ത് ലീഗ് നേതാക്കൾ പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിയെ സന്ദർശിച്ചു. വിചാരണത്തടവുകാരനായി നീണ്ട കാലം ജയിൽവാസം അനുഭവിച്ചതിന് ശേഷം ജാമ്യത്തിൽ കഴിയുന്ന അദ്ദേഹത്തെ ബംഗളൂരുവിലെ വീട്ടിലാണ് നേതാക്കൾ സന്ദർശിച്ചത്.
മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം, യൂത്ത് ലീഗ് ദേശീയ കമ്മറ്റി അംഗം ഷിബു മീരാന്‍, എം.കെ നൗഷാദ്, എം.എ അമീറലി, അബ്ദുല്‍ നാസര്‍ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.
ദിവസങ്ങൾക്ക് മുമ്പ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാർ മഅ്ദനിയെ സന്ദർശിച്ചിരുന്നു. എസ്.വൈ.എസ് ബംഗളൂരു ജില്ല ജനറൽ സെക്രട്ടറി പി.എം. അബ്ദുൽ ലത്തീഫ് ഹാജി, താഹിർ മിസ്ബാഹി, റമീസ് കമ്മനഹള്ളി, ശുക്കൂർ മൊയ്തു തുടങ്ങിയവർ കൂടെയുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.