തവനൂർ നിയോജകമണ്ഡലം മുസ്‍ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.എൽ.എ ഓഫീസിലേക്ക് നടത്തിയ ബഹുജന മാർച്ചിൽനിന്ന്

ചമ്രവട്ടം പദ്ധതിയിലെ അഴിമതി: കെ.ടി.ജലീൽ എം.എൽ.എയുടെ ഓഫിസിലേക്ക് മുസ്‍ലിം ലീഗ് മാർച്ച്

എടപ്പാൾ: ചമ്രവട്ടം പദ്ധതിയിലെ അഴിമതിയിൽ കെ.ടി.ജലീൽ എം.എൽ.എയുടെ പങ്ക് അന്വേഷിക്കുക എന്നാവശ്യപ്പെട്ട് തവനൂർ നിയോജകമണ്ഡലം മുസ്‍ലിം ലീഗ് കമ്മിറ്റി നേതൃത്വത്തിൽ എം.എൽ.എ ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തി. ജില്ലയിലെ സ്വപ്ന പദ്ധതിയായ ചമ്രവട്ടം പദ്ധതിയിൽ സ്ഥലം എം.എൽ.എ കെ.ടി ജലീലും കരാറുകാരും ഒത്തുകളിച്ച് നടത്തുന്ന വൻ അഴിമതി അന്വേഷിക്കണമെന്നായിരുന്നു ആവശ്യം. മാർച്ച്‌ തടഞ്ഞതിനെ തുടർന്ന് പോലീസും പ്രവർത്തകരും തമ്മിൽ ബലപ്രയോഗമുണ്ടായി.

പ്രതിഷേധ സംഗമം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. വി കെ ഫൈസൽ ബാബു ഉദ്ഘാടനം ചെയ്തു. തവനൂർ മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് എം. അബ്ദുല്ലക്കുട്ടി അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ല മുസ്‍ലിം ലീഗ് വൈസ് പ്രസിഡന്റ് ഇബ്രാഹിം മൂതൂർ മുഖ്യപ്രഭാഷണം നടത്തി.

മണ്ഡലം മുസ്‍ലീം ലീഗ് ഭാരവാഹികളായ പത്തിൽ അഷറഫ്, മുജീബ് പൂളക്കൽ, മൊയ്‌തീൻ കോയ, എം.വി. അലിക്കുട്ടി മാസ്റ്റർ, പി. കുഞ്ഞിപ്പ ഹാജി, അഷറഫ് മാണൂർ, സി.പി. റാഫി, പത്തിൽ സിറാജ്, വി.പി.എ റഷീദ്, സലീം അന്താരത്തിൽ, പി.എച്ച്. അനീഷ്, ഇ.വി. അഷറഫ്, സി.പി. ബാപ്പുട്ടി ഹാജി, വി.വി.എം മുസ്തഫ, നൗഫൽ സി. തണ്ടിലം , റാഫി അയിങ്കലം, പി.പി അബ്ദുല്ല, മുസ്തഫ ഹാജി ആലത്തിയൂർ, സൈതാലു മംഗലം, സി.എം.ടി സീതി, മജീദ് പുതുപള്ളി, ഹസ്സൈനാർ നെല്ലിശ്ശേരി, സുബ്രഹ്മണ്യൻ നെല്ലിശ്ശേരി, റാസിക് എം എന്നിവർ നേതൃത്വം നൽകി. മണ്ഡലം മുസ്‍ലിം ലീഗ് ജനറൽ സെക്രട്ടറി ടി.പി ഹൈദരലി സ്വാഗതം പറഞ്ഞു.

Tags:    
News Summary - Muslim League March towards KT Jaleel MLA Office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.