തൃശൂർ: കേന്ദ്ര- സംസ്ഥാന സർക്കാറുകൾക്കെതിരെ യു.ഡി.എഫ് നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സമരത്തിൽ ഭിന്നിപ്പ്. സമരത്തിൽ പങ്കെടുക്കേണ്ടെന്ന് മുസ്ലിം ലീഗ് തീരുമാനിച്ചു. ഞായറാഴ്ച ചേർന്ന ജില്ല ഭാരവാഹികളുടെയും സംസ്ഥാന ഭാരവാഹികളുടെയും യോഗത്തിലാണ് തീരുമാനം.
നാർകോട്ടിക് ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പിനെ പിന്തുണച്ച് പ്രസ്താനയിറക്കിയ യു.ഡി.എഫ് കൺവീനറെ നീക്കണമെന്ന ആവശ്യത്തിൽ 20ന് മുമ്പായി സംസ്ഥാന നേതൃത്വേത്താട് തീരുമാനമെടുക്കാൻ അറിയിച്ചിരുന്നുവെങ്കിലും നടപടിയുണ്ടാവാത്ത സാഹചര്യത്തിലാണ് തീരുമാനം. ഇക്കാര്യം യു.ഡി.എഫ് ചെയർമാൻ ജോസഫ് ചാലിശ്ശേരിെയയും ഡി.സി.സി പ്രസിഡൻറ് ജോസ് വള്ളൂരിനെയും അറിയിച്ചു.
യു.ഡി.എഫ് യോഗത്തിെൻറ തീരുമാനമായിട്ടായിരുന്നു വിവാദ പരാമർശം നടത്തിയ പാലാ ബിഷപ്പിനെ പിന്തുണച്ചുള്ള വാർത്തക്കുറിപ്പ് ഡി.സി.സിയുടെ ഔദ്യോഗിക മെയിലിൽനിന്ന് മാധ്യമങ്ങളിലെത്തിയത്. ഇത് വിവാദമായതോടെ ഓഫിസ് സ്റ്റാഫിനെ സ്വാധീനിച്ച് വാർത്ത അയപ്പിച്ചതാണെന്നും വ്യാജമാണെന്നും വിശദീകരിച്ച് പരാമർശം ഒഴിവാക്കി വാർത്തക്കുറിപ്പ് മാറ്റി അയച്ചു.
േകരള കോൺഗ്രസ് ജേക്കബ് വിഭാഗം സംസ്ഥാന സെക്രട്ടറി കെ.ആർ. ഗിരിജനാണ് യു.ഡി.എഫ് കൺവീനർ. ഗിരിജനിൽനിന്നുണ്ടായ വീഴ്ചയാണെന്ന് അടിയന്തരമായി ചേർന്ന യു.ഡി.എഫ് യോഗം വിലയിരുത്തി. ഗിരിജനെ മാറ്റണമെന്ന ലീഗ് ആവശ്യത്തിൽ സംസ്ഥാന നേതൃത്വത്തിന് ശിപാർശ നൽകിയിരുന്നു. എന്നാൽ, അതിന് ശേഷം കെ.പി.സി.സി പ്രസിഡൻറ് അടക്കം ജില്ലയിലെത്തിയിട്ടും വിഷയം പരിഹരിക്കാതിരുന്നതിൽ ലീഗ് അമർഷത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.