കോഴിക്കോട്: പാലാ തെരെഞ്ഞടുപ്പിലുണ്ടായ അനൈക്യം ഉപതെരഞ്ഞെടുപ്പിൽ ആവർത്തിക്ക രുെതന്നും തർക്കങ്ങൾ അവസാനിപ്പിച്ച് യു.ഡി.എഫ് ഒറ്റക്കെട്ടായി മുന്നോട്ടുപോകണ മെന്നും മുസ്ലിംലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹൈദരലി തങ്ങൾ വാർത്തസമ്മേളന ത്തിൽ ആവശ്യപ്പെട്ടു. യു.ഡി.എഫിലെ എല്ലാ കക്ഷികളും ഇക്കാര്യം ഉൾക്കൊള്ളണം. അനൈക്യം കാരണമാണ് പാലായിൽ പരാജയമുണ്ടായത്.
ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലങ്ങളിലടക്കമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. അതിനാൽ വിജയത്തിന് എല്ലാകക്ഷികളും ഒരുമിച്ച് രംഗത്തിറങ്ങണം -തങ്ങൾ പറഞ്ഞു. മഞ്ചേശ്വരത്ത് യു.ഡി.എഫിൽ തർക്കമില്ലെന്നും എല്ലാവരും ഒറ്റക്കെട്ടായാണ് മുന്നോട്ടുപോകുന്നതെന്നും പാർട്ടി ദേശീയ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. പെരിയ ഇരട്ടക്കൊലക്കേസ് സി.ബി.െഎക്ക് വിട്ട കോടതി തീരുമാനത്തെ സ്വാഗതം ചെയ്യുന്നു.
നേരത്തെതന്നെ ഇൗ ആവശ്യം ഉയർന്നിരുന്നു. പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട കേസിൽ മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് നിരപരാധിയാണ് എന്നാണ് വിശ്വാസം. വസ്തുത അന്വേഷിക്കെട്ട. ഇക്കാര്യത്തിൽ െതറ്റായ കാര്യങ്ങളാണ് ആദ്യംമുതൽ മാധ്യമങ്ങൾ പ്രചരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.