താമരശ്ശേരി (കോഴിക്കോട്): മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറും മുന്‍ എം.എല്‍.എ യുമായ സി.മോയിന്‍കുട്ടി(76) നിര്യാതനായി. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മൂന്നു മാസത്തോളമായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെ എട്ടരയോടെ വീട്ടില്‍വെച്ചായിരുന്നു അന്ത്യം.
മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ അംഗം, താമരശ്ശേരി സി.എച്ച്. സെൻറര്‍ പ്രസിഡൻറ്, അണ്ടോണ മഹല്ല് മുതവല്ലി, ലൗഷോര്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഫോര്‍ മെൻറലി ചാലഞ്ച്ഡ് വര്‍ക്കിങ് ചെയര്‍മാന്‍, കുന്നിക്കല്‍ മഹല്ല് കമ്മറ്റി പ്രസിഡൻറ്, പരപ്പന്‍പൊയില്‍ നുസ്‌റത്തുല്‍ മുഹ്താജീന്‍ സംഘം പ്രസിഡൻറ്, കാരാടി മജ്മഅ് തര്‍ബിയത്തുല്‍ ഇസ്ലാം കമ്മറ്റി ചെയര്‍മാന്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.
രണ്ടു തവണ താമരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറും, പ്രഥമ ജില്ലാ കൗണ്‍സില്‍ അംഗവുമായി സേവനമനുഷ്ടിച്ചിട്ടുണ്ട്. കൊടുവള്ളിയില്‍ നിന്ന് ഒരു തവണയും തിരുവമ്പാടിയില്‍ നിന്ന് രണ്ടു തവണയും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ്, മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡൻറ്, ട്രഷറര്‍, കോഴിക്കോട് താലൂക്ക് പ്രസിഡൻറ്, കെ.എസ്.ആര്‍.ടി.സി അഡ്വൈസറി ബോര്‍ഡ് അംഗം, സിഡ്‌കോ മെമ്പര്‍, വഖഫ് ബോര്‍ഡ് അംഗം തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
പരേതരായ പി.സി. അഹമ്മദ് കുട്ടി ഹാജിയുടെയും ചെറിയോള്‍ എന്ന കുഞ്ഞു ഉമ്മാച്ചയുടെയും മകനും അണ്ടോണ ചേലാംപൊയില്‍ കുടുംബാംഗവുമാണ്.
ഭാര്യ: ഖദീജ കൊണ്ടോട്ടി. മക്കള്‍: അന്‍സാര്‍ എം.അഹമ്മദ് (വസ്ത്ര റെഡിമെയ്ഡ്സ്,താമരശ്ശേരി), മുബീന, ഹസീന. മരുമക്കള്‍: ആയിഷ(മേപ്പയൂര്‍), മുസ്തഫ (അരീക്കോട്), അലി (നരിക്കുനി).
സഹോദരങ്ങള്‍: ഒ.അബ്ദുല്‍ഹമീദ് (റിട്ട.ഡയറക്ടര്‍. ഇ.എസ്.ഐ), പി.സി ഉമ്മര്‍കുട്ടി (ഗ്ലാസ് ഹൗസ് താമരശ്ശേരി) പി.സി. റഷീദ് (ആര്‍ക്കിടെക്ട് കോഴിക്കോട്), ഓടങ്ങല്‍ നാസര്‍ (വേവ്സ് ബ്യൂട്ടിപാര്‍ലര്‍ ) ആയിഷ, റാബിയ, നസീമ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.