പഞ്ചായത്ത്​ അംഗത്തി​ന്‍െറ മഫ്ത അഴിപ്പിച്ചത് അവഹേളനം കെ.പി.എ. മജീദ്

കോഴിക്കോട്: ഗുജറാത്തില്‍ കേന്ദ്ര ശുചിത്വ ഭാരത മിഷ​ന്‍െറ ഭാഗമായി ഒ.ഡി.എസ് വനിത ജനപ്രതിനിധികള്‍ക്കായി സംഘടിപ്പിച്ച കണ്‍വെന്‍ഷനിലേക്ക് ക്ഷണിക്കപ്പെട്ട് എത്തിയ പഞ്ചായത്ത് പ്രസിഡന്‍റി​ന്‍െറ മഫ്ത അഴിപ്പിച്ചത് സ്ര്തീത്വത്തോടുള്ള അവഹേളനവും ധാര്‍ഷ്​ട്യവുമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്. പിന്നാക്ക ജില്ലയായ വയനാട്ടിലെ മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്​ ഷഹര്‍ബാനാണ് ലോക വനിതദിനത്തില്‍ അവഹേളനമേറ്റത്.
വനിത പഞ്ചായത്ത് പ്രസിഡന്‍റിനെ അവഹേളിച്ചവര്‍ക്കെതിരെ ശക്​തമായ നടപടി സ്വീകരിക്കണം.

സുരക്ഷമുന്‍കരുതലി​ന്‍െറ ഭാഗമായി വേണമെങ്കില്‍ വനിത ഉദ്യോഗസ്ഥര്‍ മഫ്ത അഴിച്ച് പരിശോധിച്ചശേഷം അതു ധരിച്ച് കണ്‍വെന്‍ഷനിലേക്ക് പ്രവേശിപ്പിക്കുകയെന്നതാണ് പരമാവധി സ്വീകരിക്കാവുന്ന നടപടി.സംഭവത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്​ച ജില്ല ആസ്ഥാനങ്ങളില്‍ മുസ്ലിം ലീഗ് റാലികള്‍ സംഘടിപ്പിക്കും.മുസ്ലിം ലീഗി​ന്‍െറയും പോഷകഘടകങ്ങളുടെയും പഞ്ചായത്ത് മണ്ഡലം ജില്ല കൗണ്‍സിലര്‍മാരും പ്രധാന പ്രവര്‍ത്തകരും ജനപ്രതിനിധികളും പ്രതിഷേധ പ്രകടനത്തില്‍ അണിനിരക്കണമെന്നും കെ.പി.എ. മജീദ് ആവശ്യപ്പെട്ടു.

സംഭവം ഞെട്ടിക്കുന്നതെന്ന് വനിത ലീഗ്
കേന്ദ്ര ശുചിത്വ ഭാരത മിഷ​ന്‍െറ ഭാഗമായി ഗുജറാത്തില്‍ ഒ.ഡി.എസ് സംഘടിപ്പിച്ച പരിപാടിക്കത്തെിയ മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്​ ഷഹര്‍ബാ​ന്‍െറ മഫ്ത അഴിപ്പിച്ച് തലമറയ്​ക്കാനുള്ള സ്വാതന്ത്ര്യം നിഷേധിച്ച സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് വനിത ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. നൂര്‍ബിന റഷീദ്. ഉത്തരവാദപ്പെട്ടവര്‍ ക്ഷണിച്ചിട്ട് കണ്‍വെന്‍ഷനത്തെിയ ജനപ്രതിനിധിയോടുപോലും സംശയാസ്പദ സമീപനം സ്വീകരിക്കുന്നത് ഗൗരവതരവുമാണെന്ന് നൂര്‍ബിന റഷീദ് കൂട്ടിച്ചേര്‍ത്തു.

 

Tags:    
News Summary - muslim legue statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.