കോഴിക്കോട്: മുസ്ലിം വ്യക്തിനിയമത്തിന് സർക്കാർ കൊണ്ടുവരുന്ന ചട്ടങ്ങളിൽ, പുത ുതായി ഇസ്ലാം സ്വീകരിച്ചവർക്ക് സമ്മതപത്രം നൽകാനുള്ള വ്യവസ്ഥയും ഉണ്ടാവും. ഇതുസ ംബന്ധിച്ച് നിയമ വകുപ്പിന് ഉത്തരവ് നൽകിയതായി ന്യൂനപക്ഷക്ഷേമ മന്ത്രി കെ.ടി. ജലീൽ പറഞ്ഞു.
പുതുതായി ഇസ്ലാം മതം സ്വീകരിച്ച നജ്മൽ ബാബുവുമായി ബന്ധപ്പെട്ട കേസിെൻറ അന്തിമ വിധിയിലാണ് മുസ്ലിം നിയമവുമായി ബന്ധപ്പെട്ട് അടിയന്തരമായി ചട്ടങ്ങൾ രൂപവത്കരിക്കാൻ ഹൈകോടതി ഉത്തരവിട്ടത്. ഇതിെൻറ അടിസ്ഥാനത്തിൽ കൊണ്ടുവന്ന ചട്ടങ്ങൾ നിയമമാകുംമുേമ്പ ഭേദഗതി ചെയ്യാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. നിയമ വകുപ്പ് വിജ്ഞാപനം ചെയ്ത ചട്ടങ്ങളിൽ വിവാദമായേക്കാവുന്ന വ്യവസ്ഥകളുള്ളതായിരുന്നു കാരണം. ചട്ടങ്ങൾ പരിഷ്കരിച്ച് പുനർ വിജ്ഞാപനം ഉടനെയുണ്ടാകുമെന്നും മന്ത്രി ജലീൽ വ്യക്തമാക്കി.
നിയമ വകുപ്പ് അസാധാരണ ഗസറ്റിൽ കഴിഞ്ഞ മാസം വിജ്ഞാപനം ചെയ്ത ചട്ടങ്ങളിൽ മുസ്ലിം വ്യക്തിനിയമത്തിെൻറ (ശരീഅത്ത്) ആനകൂല്യം വേണ്ടവർ തഹസിൽദാർക്ക് താൻ മുസ്ലിമാെണന്ന് തെളിയിക്കുന്ന രേഖകൾ സഹിതം സത്യവാങ്മൂലം നൽകാൻ നിഷ്കർഷിച്ചിരുന്നു. മഹല്ല് കമ്മിറ്റിയുടെ സർട്ടിഫിക്കറ്റും വേണം. ഇത് വിരോധം തീർക്കാനും മറ്റും ദുരുപയോഗം ചെയ്യാനുള്ള സാധ്യത മുന്നിൽകണ്ടാണ് അടിയന്തര ഭേദഗതിക്ക് തീരുമാനമുണ്ടായത്. ഭേദഗതിയനുസരിച്ച്, മുസ്ലിം വ്യക്തിനിയമത്തിെൻറ പരിധിയിൽ ഉൾപ്പെടാൻ താൽപര്യമില്ലാത്തവർ വിസമ്മതപത്രം നൽകിയാൽ മതി. പുതുതായി ഇസ്ലാം സ്വീകരിക്കുന്നവർക്കുള്ള സമ്മതപത്രത്തിന് ചട്ടങ്ങളിൽ വ്യവസ്ഥയുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.