മുത്തലാഖ്: അഭിപ്രായം പറയേണ്ടത് പണ്ഡിതര്‍ –കുഞ്ഞാലിക്കുട്ടി

മലപ്പുറം: മുത്തലാഖ് വിഷയത്തില്‍ അഭിപ്രായം പറയേണ്ടത് പണ്ഡിതരാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. മുത്തലാഖിന്‍െറ മറവില്‍ ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കം ചെറുക്കും. മുസ്ലിം ലീഗ് വിവിധ മുസ്ലിം സംഘടനകളുടെ യോഗം വിളിച്ചത് മുത്തലാഖ് ചര്‍ച്ച ചെയ്യാനല്ളെന്നും ഏക സിവില്‍കോഡിനെതിരായ പോരാട്ടം ശക്തമാക്കാനാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
എല്ലാ മതങ്ങളിലുമുണ്ട് വിവാദ വിഷയങ്ങള്‍. എന്നാല്‍, മുത്തലാഖ് മാത്രം എടുത്തുകാട്ടുന്നത് രാഷ്ട്രീയമായി കാണണം.

സംഘ്പരിവാര്‍ അജണ്ടയാണ് ഇതിനുപിന്നില്‍. വ്യക്തിനിയമങ്ങള്‍ ഭേദഗതി ചെയ്യണോയെന്ന് തീരുമാനിക്കേണ്ടത് അതത് സമുദായങ്ങളിലെ പണ്ഡിതരാണ്. മുസ്ലിം വ്യക്തി നിയമം ദുരുപയോഗിക്കുന്ന പ്രവണത നന്നേ കുറഞ്ഞു. ബോധവത്കരണപ്രവര്‍ത്തനങ്ങളുടെ ഫലമാണിത്. യു.എ.പി.എക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നിലപാടെടുക്കണം. സ്കൂളുകളുടെ സിലബസില്‍ പ്രശ്നമുണ്ടെങ്കില്‍ അത് പരിഷ്കരിക്കുകയാണ് വേണ്ടതെന്നും മറിച്ചുള്ള നീക്കങ്ങള്‍ ശരിയല്ളെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

 

Tags:    
News Summary - muthalak pk kunhalikkutty,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.