മുത്തങ്ങ അനുസ്മരണ സമ്മേളനം നടത്തി

ബത്തേരി: മുത്തങ്ങയിലും ബത്തേരിയിലും നടന്ന മുത്തങ്ങ ദിനാചരണം ഇന്ന് സമാപിച്ചു. ഇന്ന് തകരപ്പാടിയിൽ നടന്ന മുത്തങ്ങ ദിനാചരണം ആദിവാസി ഗോത്ര മഹാ സഭയുടെയും ആദിശക്തി സമ്മർ സ്കൂളിന്റെയും ആഭിമുഖ്യത്തിൽ നടന്നു.

ഗോത്ര പാരമ്പര്യം അനുസരിച്ചു തകരപ്പാടിയിൽ കാലത്ത് 10 ന് ആരംഭിച്ച ചടങ്ങിൽ ഗോത്ര മഹാ സഭ സ്റ്റേറ്റ് കോഡിനേറ്റർ എം.ഗീതാനന്ദൻ, സി. കെ ജാനു, രമേശൻ കോയാലിപ്പുര, ചന്ദ്രൻ കാര്യംപാടി, ബാബു കാര്യംപാടി, ശ്രീരാമൻ കൊയ്യോൻ, സി.എസ് മുരളി, സതീഷ് മല്ലിശേരി തുടങ്ങിയവർ സംസാരിച്ചു.

വൈകീട്ട് നാലിന് ടിപ്പു സുൽത്താൻ പ്ലേയ്സിൽ (ലീഗ് ഹൗസ് )സമ്മേളനം സുറിയൻ മൂപ്പൻ (അട്ടപ്പാടി) ഉദ്ഘാടനം ചെയ്തു. മുത്തങ്ങ സമര ചരിത്രം മൂന്ന് വാല്യത്തിൽ ആയി പ്രസിദ്ധീകരിക്കാനുള്ള ഡോക്യുമെന്റേഷന് തീരുമാനം എടുത്തു. ആദിവാസി ദളിത് -പാർശ്വവൽകൃതരുടെ കൂട്ടായ രാഷ്ട്രീയ വേദിയായ രാഷ്ട്രീയ മഹാ സഭക്ക് രൂപം നല്കാനും തീരുമാനം എടുത്തു. രാഷ്ട്രീയ മഹാ സഭയുടെ നയരേഖയും പ്രയോഗിക പരിപാടിയും ഏപ്രിൽ രണ്ടാംവാരം നടക്കുന്ന സംസ്ഥാന ക്യാമ്പിൽ ചർച്ച ചെയ്യും.


Tags:    
News Summary - Muthanga held a memorial service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.