ഇ.പി ജയരാജനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കാതെ എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ ബി.ജെ.പി നേതാവ് പ്രകാശ് ജാവ്ദേക്കറുമായി കൂടിക്കാഴ്ച നടത്തിയതിൽ പ്രതികരണം തേടിയ മാധ്യമപ്രവർത്തകരോട് പ്രതികരിക്കാതെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വിവിധ വിഷയങ്ങളിൽ പ്രതികരിക്കവെ, ഇ.പി ജയരാജനുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ച് ചോദിച്ചതോടെ മറുപടി പറയാതെ പോകുകയായിരുന്നു.

ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഒരു സ്ഥലത്തും ജയിക്കില്ലെന്നും തിരുവനന്തപുരത്തും തൃശൂരിലും സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പ്രകാശ് ജാവ്ദേക്കറുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് തെരഞ്ഞെടുപ്പ് ദിവസം തന്നെ തുറന്നു പറഞ്ഞത് പുകമറ ഒഴിവാക്കാനെന്ന് ഇ.പി. ജയരാജൻ പറഞ്ഞു. തന്നെ കരുവാക്കി ഗൂഢാലോചനക്കാർ ലക്ഷ്യം വെച്ചത് പാർട്ടിയെയും മുഖ്യമന്ത്രി പിണറായി വിജയനെയുമാണ്. മുഖ്യമന്ത്രിയുടെ ശിവൻ, പാപി പരാമർശങ്ങൾ സമൂഹം അംഗീകരിക്കേണ്ട പൊതുധർമമാണെന്നും അദ്ദേഹം പറഞ്ഞു.

കൂടിക്കാഴ്ചയെ കുറിച്ച് പറഞ്ഞില്ലെങ്കിൽ തെരഞ്ഞെടുപ്പ് ദിവസം ചില മാധ്യമങ്ങൾ മറ്റൊരു വിഷയം കണ്ടെത്തിയേനെ. വിഷയത്തിൽ വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള ചർച്ചകളാണ് മാധ്യമങ്ങളിൽ നടന്നത്. സി.പി.എമ്മിനെയും മുഖ്യമന്ത്രിയെയും ആക്രമിക്കാനുള്ള ശ്രമമാണ് നടന്നത്. അതിലെ ഒരു ഭാഗമാണ് താനെന്നും ഇ.പി ജയരാജൻ വിശദീകരിച്ചു.

Tags:    
News Summary - MV Govindan did not respond to the question about EP Jayarajan controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.