മലപ്പുറം: സിൽവർലൈൻ പദ്ധതി ഡി.പി.ആറിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്ന് മന്ത്രി എം.വി ഗോവിന്ദൻ. സർക്കാർ ഡി.പി.ആർ മുറുകെപിടിക്കില്ല. വിമർശനങ്ങളെ സർക്കാർ ഗൗരവമായി കാണുന്നുവെന്നും അദ്ദേഹം സിൽവർലൈൻ വിശദീകരണ യോഗത്തിൽ പറഞ്ഞു.
ജനസൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ മാറ്റങ്ങൾ വരുത്തിയാണ് പദ്ധതി നടപ്പാക്കുക. കെ. റയിൽ തന്നെ അക്കാര്യങ്ങൾ വ്യക്തമാക്കിയതാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
സിൽവർലൈൻ സമ്പൂർണ പദ്ധതിരേഖ (ഡി.പി.ആർ) കഴിഞ്ഞദിവസം സർക്കാർ പുറത്തുവിട്ടിരുന്നു. നിർമാണകാലത്ത് പാത കടന്നുപോകുന്ന സ്ഥലങ്ങളിൽ സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടാനും ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതി ദുരന്തങ്ങളുണ്ടാകാനും സാധ്യതയുണ്ടെന്നും നിർമാണം പൂർത്തിയാകുന്നതോടെ ഇത് ഒഴിവാകുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ആഗോള എഞ്ചിനീയറിങ് കൺസൽറ്റൻസി സ്ഥാപനമായ പാരിസ് ആസ്ഥാനമായ സിസ്ട്രയാണ് ഡി.പി.ആർ തയാറാക്കിയത്.
ആഗോള എഞ്ചിനീയറിങ് കൺസൽറ്റൻസി സ്ഥാപനമായ പാരിസ് ആസ്ഥാനമായ സിസ്ട്രയാണ് ഡി.പി.ആർ തയാറാക്കിയത്. പദ്ധതിക്ക് 1383 ഹെക്ടർ ഭൂമി വേണം. ഇതിൽ 185 ഹെക്ടർ റെയിൽവേ ഭൂമിയാണ്. 1198 ഹെക്ടർ സ്വകാര്യഭൂമിയും. അടുത്ത 50 വർഷത്തെ ഗതാഗത ആവശ്യങ്ങൾ മുന്നിൽ കാണുന്ന സിൽവർ ലൈൻ പാത തിരുവനന്തപുരം-കാസർകോട് യാത്ര സമയം നാല് മണിക്കൂറായി കുറയ്ക്കും. നിലവിൽ 10-12 മണിക്കൂറാണ് യാത്രക്ക് വേണ്ടത്. 529.540 കിലോമീറ്റർ പാതയിൽ മണിക്കൂറിൽ 200 കിലോമീറ്ററായിരിക്കും ട്രെയിനിെൻറ വേഗം. 2025-26ൽ പദ്ധതി യാഥാർഥ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.