പാർട്ടിക്ക് വ്യക്തി പൂജയില്ല; വാസവന്റെ പ്രസ്താവനയെ കുറിച്ച് അദ്ദേഹത്തോട് ചോദിക്കണം -എം.വി. ഗോവിന്ദൻ

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ ദൈവത്തിന്റെ വരദാനമാണെന്ന മന്ത്രി വി.എൻ. വാസവന്റെ പരാമർശത്തിൽ പ്രതികരണവുമായി സി.പി.എം സംസ്ഥാന സെ​ക്രട്ടറി എം.വി. ഗോവിന്ദൻ. പാർട്ടിയിൽ വ്യക്തിപൂജയില്ലെന്നും അതാണ് കാലങ്ങളായുള്ള നിലപാടെന്നും ഗോവിന്ദൻ വ്യക്തമാക്കി.

വാസവന്റെ പ്രസ്താവനയെ കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും ഗോവിന്ദൻ പറഞ്ഞു. നെഹ്റു ഒരിക്കൽ അമ്പലം പണിയാൻ പോകുന്നുവെന്ന് പറഞ്ഞപ്പോൾ എല്ലാവരും അദ്ഭുതപ്പെട്ടു. എന്നാൽ നെഹ്റു ഉദ്ദേശിച്ചത് പൊതുമേഖല സ്ഥാപനങ്ങൾ ആയിരുന്നു. അതുപോലെയാകാം ഇതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് വാസവൻ പിണറായി വിജയനെ ദൈവ​ത്തിന്റെ വരദാനമെന്ന് വിശേഷിപ്പിച്ചത്. ഇതിനെതിരെ വിമർശനം ഉയർന്നതിനു പിന്നാലെ അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തുകയും ചെയ്തു.ക്രിസ്റ്റോസ്റ്റം തിരുമേനിയെ ഉദ്ധരിച്ചാണ് താൻ അങ്ങനെ പറഞ്ഞതെന്നും സാംസ്കാരിക കേരളം പിണറായി വിജയനെ അങ്ങനെ ഓർക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചതാണെന്നും വാസവൻ പറഞ്ഞു. 

Tags:    
News Summary - MV Govindan says party does not have personal worship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.