പയ്യന്നൂര്‍: സി.പി.എം നേതാവ് എം.വി. ജയരാജന്‍ പരിയാരം മെഡിക്കല്‍ കോളജ് ഭരണസമിതി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. ഇന്നലെ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്. രാവിലെ നടന്ന ഭരണ സമിതി യോഗ തീരുമാനം ജനറല്‍ ബോഡിയില്‍ അറിയിക്കുകയായിരുന്നു. ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുന്നതിനാലാണ് രാജിയെന്നാണ് ഒൗദ്യോഗിക വിശദീകരണം. നിലവിലുള്ള വൈസ് ചെയര്‍മാന്‍ ശേഖരന്‍ മിനിയോടനായിരിക്കും സ്ഥാപനത്തിന്‍െറ പുതിയ സാരഥി. പി. പുരുഷോത്തമന്‍ വൈസ് ചെയര്‍മാനായി ചുമതലയേല്‍ക്കും. 2011 മുതലാണ് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമായ എം.വി. ജയരാജന്‍ പരിയാരം മെഡിക്കല്‍ കോളജിന്‍െറ ചുമതലയേല്‍ക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.