കൊച്ചി: പാർട്ടിക്കുള്ളിലെ അഭിപ്രായവ്യത്യാസങ്ങൾ പറഞ്ഞുതീർത്തെന്നും ലോക് താന്ത്രിക് ജനതാദൾ പിളരില്ലെന്നും സംസ്ഥാന പ്രസിഡൻറ് എം.വി. ശ്രേയാംസ് കുമാർ എം.പി. ജനറൽ സെക്രട്ടറി വി. സുരേന്ദ്രൻ പിള്ളയുമായി ചർച്ച നടത്തി തെറ്റിദ്ധാരണകളെല്ലാം പരിഹരിച്ചു.
എറണാകുളത്ത് രണ്ട് ദിവസത്തെ സംസ്ഥാന കമ്മിറ്റി യോഗത്തിനുശേഷം വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.എൽ.ഡി.എഫ് സഖ്യകക്ഷിയായ പാർട്ടിയിൽ പ്രസിഡൻറ് സ്ഥാനത്തുനിന്ന് ശ്രേയാംസ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ജനറൽ സെക്രട്ടറിമാരായ ഷേഖ് പി. ഹാരിസും സുരേന്ദ്രൻ പിള്ളയും തിരുവനന്തപുരത്ത് യോഗം ചേർന്നിരുന്നു. പിന്നീട് ഷേഖ് പി. ഹാരിസിെൻറ നേതൃത്വത്തിൽ ചിലർ പാർട്ടിയിൽനിന്ന് രാജിവെച്ചു.
ശ്രേയാംസുമായുള്ള തെറ്റിദ്ധാരണകളെല്ലാം പരിഹരിച്ചെന്ന് യോഗത്തിൽ പങ്കെടുത്ത സുരേന്ദ്രൻ പിള്ളയും വ്യക്തമാക്കി. വിട്ടുപോയവർക്ക് തിരിച്ചുവരാൻ താൽപര്യമുണ്ടെങ്കിൽ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് ശ്രേയാംസ് കുമാർ അറിയിച്ചു. സംസ്ഥാന സമ്മേളനം മേയിൽ കോഴിക്കോട് നടക്കും. കെ.പി. മോഹനൻ എം.എൽ.എ, സലീം മടവൂർ, മനയത്ത് ചന്ദ്രൻ, ആനി സ്വീറ്റി, ജയ്സൺ പാനികുളങ്ങര എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.