കാറിൽ യാത്രക്കാരൻ മാത്രം മതി​; പാവയും, കുഷ്യനുമെല്ലാം ഔട്ട്​

കോഴിക്കോട്​: കാറിലെ കാഴ്​ചകൾ മറയുന്ന വിധത്തിൽ പാവകളോ അലങ്കാര വസ്​തു​ക്കളോ വെക്കുന്നത്​ നിയമ വിരുദ്ധമാക്കി സർക്കാർ. കാറിനുള്ളിലുള്ള റിയർവ്യൂ ഗ്ലാസിൽ അലങ്കാരവസ്തുക്കളും മാലകളും തൂക്കിയിടുന്നത്​ ഡ്രൈവർമാരുടെ കാഴ്ച തടസ്സപ്പെടുത്തുന്നതായി കണ്ടതിനെത്തുടർന്നാണ് നടപടിയെടുക്കാൻ സർക്കാർ ട്രാൻസ്പോർട്ട് കമ്മിഷണർക്കു നിർദേശം നൽകിയത്.

കാറുകളുടെ പിന്‍വശത്തെ ഗ്ലാസില്‍ കാഴ്ചമറയ്ക്കുന്ന വിധത്തില്‍ വലിയ പാവകളും കുഷനുകളും ​െവയ്ക്കുന്നതും കുറ്റകരമാക്കിയിട്ടുണ്ട്​. ഇത്​ കാഴ്ചകളെ മറക്കുന്നതിനൊപ്പം അപകടമുണ്ടാക്കാനും കാരണമാകുമെന്ന വിലയിരുത്തലാണ്​ പാവകളെയും കുഷ്യ​നുകളെയും പുറത്താക്കാൻ കാരണം.

നേരത്തെ ഹൈക്കോടതി ഉത്തരവിനെ തുടർന്ന്​ കാറുകളിലെ കൂളിങ് പേപ്പറുകളും കര്‍ട്ടനുകളും ഒഴിവാക്കാന്‍ മോട്ടോര്‍വാഹനവകുപ്പിന് സർക്കാർ നിര്‍ദേശം നല്‍കിയിരുന്നു. അതിനെ തുടർന്ന്​ വ്യാപകമായ നടപടികളുമായി വകുപ്പ്​ രംഗത്തിറങ്ങിയിരുന്നു.

Tags:    
News Summary - mvd will take action if find objects that obscure the drivers view inside the car

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.