നാദാപുരത്ത്​ സംഘർഷം; പൊലീസ്​ ഗ്രനേഡ്​ പ്രയോഗിച്ചു

നാദാപുരം: ചിയ്യൂരിൽ യു.ഡി.എഫ്​ പ്രവർത്തകരും പൊലീസും തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന്​ പൊലീസ്​ ഗ്രനേഡ്​​ പ്രയോഗിച്ചു. കൂട്ടംകൂടി നിന്നവരെ പിരിച്ചുവിടാനുള്ള ശ്രമമാണ്​ സംഘർഷത്തിലേക്ക്​ നയിച്ചത്​.

ബൂത്തിനടുത്ത്​ കൂട്ടം കൂടി നിന്ന പ്രവർത്തകരെ പിരിഞ്ഞു പോകാൻ പൊലീസ്​ ആവശ്യപ്പെട്ടിരുന്നു. ഇതിന്​ തയാറാവാത്തതോടെ ലാത്തി വീശി വിരട്ടിയോടിക്കാൻ ശ്രമിച്ചു. ഇത്​ സംഘർഷത്തിൽ കലാശിക്കുകയായിരു​ന്നു.

പൊലീസിനു നേരെ പ്രവർത്തകർ കല്ലെറിഞ്ഞു. കല്ലേറിൽ മൂന്ന്​ പൊലീസ്​ വാഹനങ്ങളുടെ ചില്ലുകൾ തകർന്നു. തുടർന്നാണ്​​ പൊലീസ്​ ഗ്രനേഡ്​ പ്രയോഗിച്ചത്​​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.