ആടുജീവിതം കഥയിലെ നജീബിന്‍റെ മനസിൽ സങ്കടം നിറച്ച് പേരക്കുട്ടിയുടെ വിയോഗം

ആറാട്ടുപുഴ: ആടുജീവിതം കഥയിലെ ജീവിക്കുന്ന കഥാപാത്രം നജീബിന്‍റെ പേരക്കുട്ടി മരണപ്പെട്ടു. നജീബിന്‍റെ മകൻ ആറാട്ടുപുഴ തറയിൽ സഫീറിന്‍റെ മകൾ സഫ മറിയമാണ് (ഒന്നേകാൽ വയസ്) മരിച്ചത്.

ശ്വാസമുട്ടലിനെ തുടർന്ന് കുഞ്ഞിനെ വെള്ളിയാഴ്ച രാത്രി ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച നാലരയോടെയാണ് മരിച്ചത്. സഫീർ- മുബീന ദമ്പതികളുടെ ഏക മകളാണ്.

മസ്കത്തിലെ വാദി കബീറിലെ നെസ്​റ്റോ ഹൈപ്പർ മാർക്കറ്റിൽ ഫ്രൂട്​സ്​ ആൻഡ്​ വെജിറ്റബ്​ൾ സെക്ഷനിൽ സൂപ്പർ വൈസറായി ജോലി ചെയ്യുകയാണ്​ സഫീർ. സഫീർ ഞായറാഴ്ച പുലർച്ചെ നാട്ടിലെത്തും. കബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് പടിഞ്ഞാറേ ജുമ മസ്ജിദ് ഖബർസ്ഥാനിൽ.

Tags:    
News Summary - Najeeb's heart is filled with sadness in the story of Aadujeevitham, the death of his grandson

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.