നെടുങ്കണ്ടം: നന്നങ്ങാടി ഗവേഷണത്തിന് പുരാവസ്തു വകുപ്പ് പച്ചക്കൊടി കാട്ടിയതിെൻറ ആഹ്ലാദത്തിലാണ് ഒരുസംഘം കുട്ടിഗവേഷകർ. കല്ലാർ സ്കൂളിലെ എട്ടാം ക്ലാസുകാരൻ ഹാമിദ് മുഹമ്മദിെൻറയും കൂട്ടുകാരായ അസ്മീർ മുബാറക്, ഫായിസ് മുഹമ്മദ് എന്നിവരുടെയും നിരീക്ഷണപാടവവും ചരിത്രബോധവും നാടിെൻറതന്നെ പുരാതനചരിത്രം അറിയാനുള്ള ഗവേഷണപഠനത്തിന് കാരണമാവുകയാണ്.
കരുണാപുരം പഞ്ചായത്തിൽ കൂട്ടാർ ടൗണിൽ പുഴയുടെ സമീപം പാറക്കൽ സക്കീർ ഹുസൈെൻറ പുരയിടത്തിൽ പടുതക്കുളം നിർമാണത്തിനിെടയാണ് കുട്ടിഗവേഷകർ നന്നങ്ങാടി കണ്ടെത്തിയത്. കുഴിയുടെ വശങ്ങളിൽ അസ്വാഭാവികമായ ഏതോ വസ്തുവിെൻറ സാന്നിധ്യം ശ്രദ്ധയിൽപെടുകയുംർ മണ്ണ് മാറ്റി പരിശോധിച്ചപ്പോൾ അവ നന്നങ്ങാടികളാണെന്ന് തിരിച്ചറിയുകയായിരുന്നു. ക്ലാസ് അധ്യാപകനും അയൽവാസിയുമായ ഷാജഹാെൻറ ഉപദേശപ്രകാരം ഇത്തരം പുരാവസ്തുക്കൾ കണ്ടെത്തിയാൽ കൂടുതൽ ഗവേഷണം ആവശ്യമുണ്ടെന്ന കുട്ടികളുടെ നിർബന്ധത്തിന് വഴങ്ങി വീട്ടുകാർ അധികൃതരെ വിവരം അറിയിച്ചതനുസരിച്ച് പുരാവസ്തു ഗവേഷണ വകുപ്പിലെ ഉദ്യോഗസ്ഥൻ കൃഷ്ണരാജിെൻറ നേതൃത്വത്തിലെ സംഘം സ്ഥലം സന്ദർശിച്ചു. തുടർ പഠനങ്ങൾക്ക് ഉപയോഗപ്പെടുത്തുമെന്നറിയിച്ച് മടങ്ങി.
ഇപ്പോൾ പുറത്തെടുക്കാത്ത ഈ നന്നങ്ങാടികൾ കേടുപാടുകൾ വരാതെ പര്യവേക്ഷകർ എത്തുംവരെ സംരക്ഷണ ചുമതലകൂടി ഈ കുട്ടിഗവേഷകർ ഏറ്റെടുത്തിരിക്കയാണ്. കുട്ടികൾ കണ്ടെത്തിയ നന്നങ്ങാടികൾ ചരിത്ര പ്രാധാന്യമുള്ളവയാണെന്നും ഏകദേശം 1500 മുതൽ 2500 (ബി.സി 500 എ.ഡി 500) വർഷം വരെ പഴക്കം ഇവക്കുണ്ടായേക്കാമെന്നും ഉടുമ്പൻചോല പുരാവസ്തു ചരിത്രസംരക്ഷണ സമിതിയിലെ ഗവേഷകനും കല്ലാർ സ്കൂളിലെ അധ്യാപകനുമായ റെയ്സൺ പി. േജാസഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.