കുറ്റിക്കോൽ (കാസർകോട്): നാരായണി വല്യമ്മേടെ ജിമിക്കിക്കമ്മൽ ആരും കേട്ടാണ്ടുപോയിട്ടില്ല. 'എൻറമ്മേടെ ജിമിക്കിക്കമ്മൽ എൻറപ്പൻ കേട്ടാണ്ടുപോയി എന്ന പാട്ട് ഇറങ്ങുന്നതിനും ഏറെ മുമ്പാണ് ബേഡകം എടമ്പൂരിലെ നാരായണി അമ്മേടെ ജിമിക്കിക്കമ്മൽ കാണാതായത്. വരുന്നവരോടും പോവുന്നവരോടും അവർ സങ്കടം പറഞ്ഞു.
പറഞ്ഞുപറഞ്ഞ് ഒടുവിൽ നിർത്തി. ഇനി കിട്ടില്ലെന്ന് കരുതി. വർഷങ്ങൾ കടന്നുപോയി. കമ്മലിെൻറ ഒാർമക്ക് 20 വർഷം തികയുേമ്പാൾ തൊഴിലുറപ്പ് തൊഴിലാളി വനിതകൾ ജോലിക്കിടെ അത് കണ്ടെത്തി. ഒട്ടും മാറ്റുകുറയാത്ത ജിമിക്കി മൊട്ട്. കാണാതായ കാലത്ത് പവന് 4400 രൂപയായിരുന്നു വില. ബേഡകം പഞ്ചായത്തിലെ ഒമ്പതാം വാർഡ് എടമ്പൂരടിയിൽ കരനെല്ലിെൻറ കള പറിക്കുന്നതിനിടയിലാണ് പൊൻതിളക്കം കണ്ടത്. കളകൾക്കിടയിൽ കതിരവനെന്നപോൽ പൊൻതിളക്കം.
കാണാതായ കമ്മലിെൻറ കഥ അന്ന് കേട്ടറിഞ്ഞവർ തൊഴിലുറപ്പ് സംഘത്തിലുണ്ടായിരുന്നു. അവർ നാരായണി വല്യമ്മയുടെ നഷ്ടത്തിെൻറ കഥ ഒാർത്തെടുത്തു. പൊന്നുമായി ഉടമയെ തേടിച്ചെന്നു. നാരായണിയമ്മയെ അണിയിച്ചു. കമ്മൽ കളഞ്ഞുകിട്ടിയത് സി.പി.എം കാസർകോട് ജില്ല കമ്മിറ്റിയംഗം ഇ. പത്മാവതിയാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. ഉടനത് വൈറലാവുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.