തിരുവനന്തപുരം: എതിർപ്പുകൾ അവഗണിച്ച് ദേശീയ വിദ്യാഭ്യാസനയവുമായി കേന്ദ്രം മുന്നോട്ട്. നയപ്രകാരമുള്ള പദ്ധതി നടത്തിപ്പിെൻറ രൂപരേഖ സമർപ്പിക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. രൂപരേഖ ചീഫ് സെക്രട്ടറിമാർക്കയച്ച ഫോർമാറ്റിൽ ഒക്ടോബർ അഞ്ചിനകം സമർപ്പിക്കണം.
കേരളം ഉൾപ്പെടെ ബി.െജ.പി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ നയത്തിൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. രാഷ്ട്രപതിയും പ്രധാനമന്ത്രിയും പെങ്കടുത്ത യോഗത്തിൽ പ്രതികരിക്കുകയും ചെയ്തിരുന്നു. കൂടുതൽ ചർച്ച ആവാമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച ശേഷമാണ് കേന്ദ്രം നയം നടപ്പാക്കലിലേക്ക് നീങ്ങുന്നത്.നയത്തിെൻറ അടിസ്ഥാനത്തിൽ മുന്നോട്ടുവെക്കുന്ന കർമപദ്ധതിയാണ് കേന്ദ്രത്തെ അറിയിക്കേണ്ടത്.
പദ്ധതികൾ വഴി പ്രതീക്ഷിക്കുന്ന നേട്ടം, ചുമതലപ്പെടുത്തുന്ന ഏജൻസി, നടപ്പാക്കാൻ വേണ്ട സമയം, മറ്റ് നിർദേശങ്ങൾ എന്നിവയാണ് അറിയിക്കേണ്ടത്. സംസ്ഥാനങ്ങളിലെ പൊതുവിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ സെക്രട്ടറിമാർക്കും കത്തിെൻറ പകർപ്പ് അയച്ചിട്ടുണ്ട്.
സ്കൂൾ വിദ്യാഭ്യാസ ഘടന 10+2 എന്ന മാതൃകയിൽനിന്ന് 5+3+3+4 രീതിയിലേക്കുള്ള മാറ്റം, കോളജുകൾ, സർവകലാശാലകൾ ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വഭാവത്തിൽ നയം നിർദേശിക്കുന്ന മാറ്റം, ബഹു/അന്തർവൈജ്ഞാനിക കോഴ്സുകൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൂടുതൽ അധികാരങ്ങളോടെയുള്ള സ്വയംഭരണം, പഠന മാധ്യമം പ്രാദേശിക/ഇന്ത്യൻ ഭാഷയിലേക്ക് മാറ്റൽ, ഏകധാര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബഹുവിഷയ ധാരയിലേക്ക് മാറ്റൽ, മൾട്ടിപ്പിൾ എൻട്രി-എക്സിറ്റ് കോഴ്സുകൾ, എം.ഫിൽ കോഴ്സ് നിർത്തൽ, പിഎച്ച്.ഡി പ്രവേശന യോഗ്യത നാല് വർഷ ബിരുദ കോഴ്സോ പി.ജി കോഴ്സോ ആക്കൽ, അഫിലിയേറ്റിങ് സമ്പ്രദായം അവസാനിപ്പിക്കൽ തുടങ്ങിയ നിർദേശങ്ങൾ നടപ്പാക്കുന്നതിനുള്ള പദ്ധതികൾ സംസ്ഥാനങ്ങൾ സമർപ്പിക്കണം.
രൂപരേഖ ആവശ്യപ്പെട്ടത് എതിർപ്പ് അറിയിക്കാനിരിക്കെ
തിരുവനന്തപുരം: നയം സംബന്ധിച്ച് നിലപാട് രൂപപ്പെടുത്താൻ കേരളം ആറംഗ സമിതിയെ നിയോഗിച്ചിരിക്കെയാണ് കേന്ദ്രം നടത്തിപ്പ് രൂപരേഖ ആവശ്യപ്പെടുന്നത്. പ്രഫ. പ്രഭാത് പട്നായിക് അധ്യക്ഷനായ സമിതി ആദ്യയോഗം ചേർന്നു. പ്രത്യാഘാതങ്ങൾ പ്രഭാത് പട്നായക് ചൂണ്ടിക്കാണിച്ചിരുന്നു. സമിതി നിർദേശം വൈകാതെ ഉന്നത വിദ്യാഭ്യാസ കൗൺസിലിന് സമർപ്പിക്കും. റിപ്പോർട്ട് സർക്കാറിന് കൈമാറാനും കേന്ദ്രത്തിന് അയക്കാനുമായിരുന്നു തീരുമാനം. കേന്ദ്രം ആവശ്യപ്പെട്ട വിവരങ്ങൾ സമയത്തിനകം ലഭ്യമാക്കുന്നത് സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ കൗൺസിലിൽനിന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രതികരണം ആരാഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.