ദേശീയപാത: പൊതുമരാമത്ത് വകുപ്പിന് ആശയകുഴപ്പമില്ല -മന്ത്രി സുധാകരൻ

തിരുവല്ല: ചേർത്തല-കഴക്കൂട്ടം, കുറ്റിപ്പുറം- കണ്ണൂർ എന്നീ പാതകളെ കുറിച്ച് ആശയകുഴപ്പമില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. ദേശീയപാതയാണോ അല്ലയോ എന്ന കാര്യത്തിൽ പൊതുമരാമത്ത് ഉദ്യോഗസ്ഥർ സർട്ടിഫിക്കറ്റ് നൽകരുത്. സുപ്രീംകോടതിയോ ഹൈകോടതിയോ ആവശ്യപ്പെട്ടാലല്ലാതെ സത്യവാങ്മൂലം നൽകരുത്. ഇക്കാര്യത്തിൽ പൊതുമരാമത്ത് വകുപ്പിന് ആശയകുഴപ്പമില്ലെന്നും മന്ത്രി സുധാകരൻ വ്യക്തമാക്കി. 

സർട്ടിഫിക്കറ്റ് കൊടുത്താൽ കോടികളുടെ അഴിമതി സംസ്ഥാനത്ത് നടക്കും. പാലായിൽ ഒരു ഉദ്യോഗസ്ഥൻ ഇത്തരത്തിൽ സർട്ടിഫിക്കറ്റ് കൊടുത്തെന്നും അയാൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.   

Tags:    
News Summary - national highway issues g sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.