ദേ​ശീ​യ​പാ​ത വി​ക​സ​നം:  സം​സ്​​ഥാ​ന​ത്തെ ആ​ദ്യ ആ​റു​വ​രി പാ​ത ഡി​സം​ബ​റി​ൽ ക​മീ​ഷ​ൻ ചെ​യ്യും

തൃശൂർ: അന്തർസംസ്ഥാന ചരക്കുനീക്കത്തിന് പ്രധാനമായി ആശ്രയിക്കുന്ന സേലം‍-എറണാകുളം-- ദേശീയപാത 544ലെ മണ്ണുത്തി- വടക്കഞ്ചേരി ഭാഗത്ത് നിർമിച്ച ആറുവരിപ്പാത ഡിസംബറിൽ കമീഷൻ ചെയ്യും. സംസ്ഥാനെത്ത ദേശീയപാതകളിലെ ആദ്യ ആറുവരി പാതയാണിത്. 
സംസ്ഥാനത്തെ ആദ്യ തുരങ്കപാത ഉൾപ്പെടുന്ന 35 കി. മീറ്റർ റോഡി​െൻറ നിർമാണം 60 ശതമാനം പൂർത്തിയായി. തുരങ്കനിർമാണവും 60 ശതമാനം പൂർത്തിയായി. ജൂണിനകം ആദ്യ തുരങ്കപാത പൂർത്തിയാകും. 

മറ്റ് തടസ്സങ്ങളില്ലെങ്കിൽ ജൂൺ 15ന് ആദ്യപാത ഗതാഗതത്തിന് തുറക്കുമെന്ന് ദേശീയ നിർമാണ കരാറുകാരായ കെ.എം.സി പ്രതിനിധി അറിയിച്ചു.2017 മാർച്ച് 31ന് കമീഷൻ ചെയ്യാൻ ദേശീയപാത അതോറിറ്റി കരാറുകാരോട് നിർദേശിച്ച പാതയുടെ ജോലികൾ വിവിധ കാരണങ്ങളാൽ തടസ്സപ്പെട്ടിരുന്നു. 

ഇരട്ടക്കുഴൽ തുരങ്കം നിർമിക്കുന്നത് മറ്റൊരു കരാറുകാരാണ്. 873 കോടി നിർമാണ ചെലവുവരുന്ന 35 കി.മീ പാത കൂടി പൂർത്തിയാകുന്നതോടെ ആന്ധ്ര, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് റോഡ് മാർഗം ചരക്കുനീക്കം സുഗമമാകും. 

544ലെ മണ്ണുത്തി- അങ്കമാലി പാത 2012ൽ കമീഷൻ ചെയ്തിരുന്നു. ഇതേ പാതയിൽ വടക്കഞ്ചേരി-വാളയാർ പാത  നേരേത്ത പൂർത്തിയായതാണ്. ഈ രണ്ട് സെക്ടറിനും മധ്യേയുള്ള മണ്ണുത്തി-വടക്കഞ്ചേരി പാതക്കായി ഭൂമി ഏറ്റെടുക്കൽ 2007ൽ ആരംഭിച്ചെങ്കിലും നഷ്ടപരിഹാര വിതരണത്തിലെ അപാകതമൂലം പൂർത്തിയാക്കാൻ വർഷങ്ങളോളം വേണ്ടിവന്നു. മറ്റ് രണ്ട് െസക്ടറിലും 45 മീറ്ററിലാണ് റോഡ്. ഈ സെക്ടറിൽ മാത്രം 60 മീറ്റർ ആക്കിയപ്പോൾ കൂടുതൽ സ്ഥലം ഏറ്റെടുക്കേണ്ടി വന്നു. ചരക്ക് ഗതാഗതത്തിന് പ്രത്യേകമായി ഒരു ട്രാക്ക് പരിഗണിച്ചായിരുന്നു ഇത്. നിരവധി ആരാധനാലയങ്ങളുടെ അധീനതയിലുള്ള സ്ഥലവും സർക്കാർ ഭൂമിയും 600ഓളം കുടുംബങ്ങളുടെ സ്ഥലവും ഏറ്റെടുത്തു. കുതിരാൻ തുരങ്കത്തിനായി വനംവകുപ്പ് ഭൂമിയും ഏറ്റെടുത്തു. 

2015 മുതലാണ് നിർമാണം സജീവമായത്. 2016 മേയിലാണ്  തുരങ്കനിർമാണം തുടങ്ങിയത്. 200 കോടിയാണ് ഈ പദ്ധതിക്ക് മാത്രമുള്ള ചെലവ്. 
ഇതിനിടെ വിവിധയിടങ്ങളിൽ അടിപ്പാതക്കായും മേൽപാലത്തിനായും ആവശ്യങ്ങളും നിയമപോരാട്ടങ്ങളും നടന്നു. അത് ഇപ്പോഴും തീർന്നിട്ടില്ല. മൂന്ന് മേൽപാലങ്ങളും ഏഴ് അടിപ്പാതകളും 84 കള്‍വര്‍ട്ടുകളും ഉൾപ്പെടുന്നതാണ് വികസനം. പന്നിയങ്കരയിലാണ് ടോൾ പ്ലാസ.

Tags:    
News Summary - national highway renovation commission on december

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-18 02:18 GMT