തൃശൂർ: തെരഞ്ഞെടുപ്പ് പ്രചാരണ ചെലവിനെത്തിച്ചതിൽനിന്ന് തട്ടിയ തുക മൂന്നര കോടിയല്ല, പത്തര കോടിയോളമെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതായി സൂചന. എറണാകുളത്തേക്ക് കൊടുത്തയച്ച മൂന്നര കോടിയാണ് കൊടകരയിൽ വാഹനാപകടമുണ്ടാക്കി തട്ടിയെടുത്തതെന്നാണ് ആദ്യം ലഭിച്ച വിവരമെങ്കിലും അന്വേഷണത്തിൽ തുക കൂടുതലാണെന്നാണ് അറിവായത്. തൃശൂർ ജില്ലയിലെ കുന്നംകുളം, തൃശൂർ, പുതുക്കാട്, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലേക്കുള്ള പണം കൂടി കാറിൽ അയച്ചിരുന്നുവെന്നാണ് വിവരം. തട്ടിപ്പ് ആസൂത്രണത്തിന് പിന്നിൽ സംസ്ഥാനത്തെ പ്രമുഖ നേതാവിന് പങ്കുണ്ടെന്ന വിവരവും അേന്വഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്.
സംഭവത്തിൽ ക്വട്ടേഷൻ നൽകിയത് കണ്ണൂർ കല്യാശേരിയിലെ ഗുണ്ടാ നേതാവിനാണെങ്കിലും കൊടകരയിലെ വാഹനാപകടവും പണം തട്ടിപ്പും നടത്തിയത് കൊടകര കോടാലി ഗുണ്ടാ ക്വട്ടേഷൻ നേതാവിെൻറ നേതൃത്വത്തിലാണ്. സംഭവ ശേഷം ഇയാൾ ഒളിവിലാണ്.
തൃശൂർ ജില്ലയിലെ രണ്ട് നേതാക്കൾ കൂടിയാലോചിച്ച പദ്ധതിയിൽ ഗ്രൂപ് നേതാവായ സംസ്ഥാന നേതാവിനും അറിവുണ്ടായിരുന്നതായി പാർട്ടിയെ നിയന്ത്രിക്കുന്ന സംഘടന നേതൃത്വത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിനിടെ, ഇതുസംബന്ധിച്ച് ലോക് താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡൻറ് സലീം മടവൂർ ഇ.ഡിക്ക് പരാതി നൽകി
കോഴിക്കോട്ടുനിന്ന് പണം കൊടുത്തയച്ചത് ട്രാക്കർ സംവിധാനമുള്ള കാറിലായിരുന്നുവത്രെ. കുറ്റിപ്പുറത്തുനിന്ന് ചാവക്കാട്--കൊടുങ്ങല്ലൂർ ദേശീയപാത വഴി എറണാകുളത്തേക്ക് പോകാനായിരുന്നു നിർദേശം. എന്നാൽ, ഇതിനിടയിലാണ് തൃശൂരിലേക്കുള്ള പണം മറ്റൊരിടത്തുനിന്ന് കയറ്റിയതത്രെ. സംഘത്തെ കുറ്റിപ്പുറം വരെ ട്രാക്കർ സംവിധാനത്തിലൂടെ പിന്തുടർന്നെങ്കിലും ഇവിടെവെച്ച് ട്രാക്കർ നിലക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.