കൊച്ചി: ചിരട്ടയിൽ നിർമിച്ച കരകൗശല വസ്തുക്കളുമായി കൊല്ലം സ്വദേശി. അടുക്കള ഉപകരണങ്ങൾ മുതൽ ദൈവശില്പങ്ങൾ വരെ ചിരട്ടയിൽ തീർത്ത് ദേശീയ സരസ് മേളയിൽ ശ്രദ്ധനേടുകയാണ് കൊല്ലം മൈനാഗപ്പള്ളി സ്വദേശിനിയായ സരള ശിവൻകുട്ടിയും ഭർത്താവും. കൗതുകവും വിസ്മയം ജനിപ്പിക്കുന്നതുമായ ഒട്ടേറെ ഉൽപ്പങ്ങൽ ഇരുവരും ചേർന്ന് നിർമിച്ചിട്ടുണ്ട്.
മൈനാഗപ്പള്ളി ദേവി കുടുംബശ്രീ അംഗമായ ഇവർ കൃഷ്ണാഞ്ജലി കോക്കനട്ട് ഷെൽ എന്ന പേരിൽ നാല് വർഷത്തോളമായി കരകൗശല നിർമാണ മേഖലയിൽ പ്രവർത്തിക്കുന്നു. കൊല്ലം, കോട്ടയം ജില്ലകളിലായി കഴിഞ്ഞ വർഷങ്ങളിൽ സംഘടിപ്പിച്ച സരസ് മേളകളിൽ മികച്ച സ്റ്റാളിനുള്ള അവാർഡുകൾ ഇവർ സ്വന്തമാക്കിയിരുന്നു.
ഉപയോഗശൂന്യമെന്ന് കരുതി പലരും ഉപേക്ഷിക്കുന്ന ചിരട്ടകളാണ് ഇവരുടെ കുടുംബത്തിന്റെ ഉപജീവനമാർഗം. നിർമ്മാണ മേഖലയിലെ തൊഴിലാളിയായിരുന്ന ഭർത്താവ് കെ. ശിവൻകുട്ടി അസുഖബാധിതനാവുകയും തുടർന്ന് കരകൗശല നിർമ്മാണ മേഖലയെ ഉപജീവനമാർഗമായി തിരഞ്ഞെടുക്കേണ്ടി വരുകയും ചെയ്തു.
കറിതൂക്ക്, പുട്ടുക്കുറ്റി, തവി, കപ്പ്, മൊന്ത തുടങ്ങിയ അടുക്കള ഉപകരണങ്ങളും ശ്രീകൃഷ്ണൻ, അയ്യപ്പൻ, സരസ്വതി തുടങ്ങിയ ദൈവ ശില്പങ്ങളും പൂക്കൂട, കിണർ, വാൽകണ്ണാടി, പക്ഷികൾ തുടങ്ങിയവയുടെ അലങ്കാര മാതൃകകളും ആവശ്യക്കാരുടെ ഇഷ്ട്ടനുസരണം ചിരട്ടയിൽ ഇവർ മനോഹരമായ നിർമ്മിച്ചു നൽകുന്നു.
ആരോഗ്യം സംരക്ഷണത്തിന് ചിരട്ട പാത്രങ്ങൾ ഉപയോഗിക്കുന്നത് ഉത്തമമാണ്. ചിരട്ടയിൽ നിർമ്മിച്ച പാത്രങ്ങളിൽ സ്ഥിരമായി ഭക്ഷണം കഴിക്കുന്നത് കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്നു. മാത്രമല്ല പരിസ്ഥിതി സൗഹൃദ ഉൽപന്നങ്ങളാണ് ഈ കരകൗശല വസ്തുക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.