ഗുരുവായൂര്‍: നാട്ടിക എം.എല്‍.എ ഗീത ഗോപിയുടെ മകളുടെ വിവാഹം വിവാദത്തിൽ. ആർഭാട വിവാഹങ്ങൾക്കെതിരെ നിയമസഭയിൽ സി.പി.ഐ നേതാവായ മുല്ലക്കര രത്നാകരൻ സംസാരിച്ചപ്പോൾ ഡസ്ക്കിലടിച്ച് പ്രോത്സാഹിപ്പിച്ച ഗീത ഗോപി ആഴ്ചകൾ പിന്നിടുംമുമ്പേ സ്വന്തം മകളുടെ വിവാഹം അത്യാഡംബരത്തോടെ നടത്തിയതാണ് വിവാദത്തിന് തിരികൊളുത്തിയത്.
മകൾ ആഭരണങ്ങൾകൊണ്ട് മൂടിനിൽക്കുന്ന വിവാഹ ഫോട്ടോ ഇതിനകം വൈറലായിട്ടുണ്ട്. തിങ്കളാഴ്ചയാണ് ഗീത ഗോപിയുടെ മകൾ ശിൽപയുടെ വിവാഹം ഗുരുവായൂരിൽ നടന്നത്.
സർവാഭരണ വിഭൂഷിതയായാണ് ശിൽപ വിവാഹ വേദിയിലെത്തിയത്. 95,000 രൂപയോളം വാടകയുള്ള ഗുരുവായൂർ ദേവസ്വത്തിെൻറ ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം. ദേവസ്വം ഓഡിറ്റോറിയത്തിൽ സസ്യേതര ഭക്ഷണം വിളമ്പാനാകാത്തതിനാൽ തലേന്നാൾ മറ്റൊരു ആഡംബര ഓഡിറ്റോറിയത്തിൽ വിരുന്ന് നടന്നു. തലേന്നാൾ നൽകിയ സൽക്കാരവും വിവാദത്തിലായിട്ടുണ്ട്. ഗുരുവായൂർ ദേവസ്വത്തിലെ ക്ലാസ് ഫോർ ജീവനക്കാരനാണ് എം.എൽ.എയുടെ ഭർത്താവ്. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഒട്ടനവധി നേതാക്കൾ വിവാഹത്തിൽ പങ്കെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.