കൊച്ചി: തൃപ്പൂണിത്തുറ മണ്ഡലം നവ കേരള സദസിന്റെ ഭാഗമായി മരട് കൊട്ടാരം ഗുരു മണ്ഡപത്തിനു സമീപം സൗജന്യ മൊബൈൽ രോഗ നിർണയ കാമ്പ് സംഘടിപ്പിച്ചു. മരട് ഈസ്റ്റ് കനിവ് പാലീയേറ്റിവ് കെയർ യൂനിറ്റിന്റെയും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് കാമ്പ് സംഘടിപ്പിച്ചത്.
കനിവ് തൃപ്പൂണിത്തുറ ഏരിയ കമ്മറ്റി രക്ഷാധികാരി പി. വാസുദേവൻ ഉദ്ഘാടനം നിർവഹിച്ചു. കനിവ് മരട് ഈസ്റ്റ് രക്ഷാധികാരി കെ.എ. ദേവസി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കനിവ് ഏരിയ സെക്രട്ടറി കെ.ആർ രജീഷ്, കനിവ് മരട് ഈസ്റ്റ് സെക്രട്ടറി കെ.ആർ. അജയൻ, ജോയിന്റ് സെക്രട്ടറി കെ.കെ.ബാലചന്ദ്രൻ എന്നിവർ പങ്കെടുത്തു.
ബി.പി, ബ്ലഡ് ഷുഗർ, ഇ.സി.ജി, കൊളസ്ട്രോൾ, ക്രിയാറ്റിൻ, യൂറിൻ കംപ്ലീറ്റ് ടെസ്റ്റ്, കമ്പ്ലീറ്റ് ബ്ലഡ് കൗണ്ട് എന്നീ ടെസ്റ്റുകൾക്കുള്ള സൗകര്യം ക്യാമ്പിൽ സജ്ജീകരിച്ചിരുന്നു. ഡിസംബർ ഒമ്പതിന് വൈകീട്ട് 2.30ന് തൃപ്പൂണിത്തുറ പുതിയകാവ് മൈതാനത്താണ് തൃപ്പൂണിത്തുറ മണ്ഡലതല നവ കേരള സദസ്സ് സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.