നവകേരള യാത്ര അക്രമയാത്രയായി -പ്രഫ. സതീഷ് കൊച്ചുപറമ്പില്‍

പ​ത്ത​നം​തി​ട്ട: ന​വം​ബ​ര്‍ 18ന് ​കാ​സ​ർ​കോ​ട്ടു​നി​ന്ന് ആ​രം​ഭി​ച്ച ന​വ​കേ​ര​ള​യാ​ത്ര അ​ക്ര​മ​യാ​ത്ര​യാ​യി മാ​റി​യെ​ന്ന് ഡി.​സി.​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍ പ​റ​ഞ്ഞു.

യൂ​ത്ത് കോ​ണ്‍ഗ്ര​സ്, കെ.​എ​സ്.​യു പ്ര​വ​ര്‍ത്ത​ക​രെ ക​രി​ങ്കൊ​ടി കാ​ണി​ച്ച​തി​ന്‍റെ പേ​രി​ല്‍ പൊ​ലീ​സും സി.​പി.​എം ഗു​ണ്ട​ക​ളും ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് മ​ണ്ഡ​ലം കോ​ണ്‍ഗ്ര​സ് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ മാ​ര്‍ച്ചി​ന്‍റെ ജി​ല്ല​ത​ല ഉ​ദ്ഘാ​ട​നം പ​ത്ത​നം​തി​ട്ട പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​ടി​ക്ക​ല്‍ നി​ര്‍വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

യൂ​ത്ത് കോ​ണ്‍ഗ്ര​സ്-​കെ.​എ​സ്.​യു പ്ര​വ​ര്‍ത്ത​ക​ര്‍ ക​രി​ങ്കൊ​ടി കാ​ണി​ക്കു​മ്പോ​ള്‍ ആ​ക്ര​മി​ക്കു​ന്ന പൊ​ലീ​സ് എ​ന്തു​കൊ​ണ്ടാ​ണ്​ ഗ​വ​ര്‍ണ​റെ ക​രി​ങ്കൊ​ടി കാ​ണി​ക്കു​ന്ന ഡി.​വൈ.​എ​ഫ്.​ഐ​ക്കാ​രെ ആ​ക്ര​മി​ക്കാ​ത്ത​തെ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു. പ​ത്ത​നം​തി​ട്ട മു​നി​സി​പ്പ​ല്‍ ടൗ​ണ്‍ഹാ​ളി​ല്‍നി​ന്നാ​ണ്​ പ്ര​ക​ട​നം ആ​രം​ഭി​ച്ച​ത്. പ​ത്ത​നം​തി​ട്ട മ​ണ്ഡ​ലം ടൗ​ണ്‍ കോ​ണ്‍ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് റ​നീ​സ് മു​ഹ​മ്മ​ദ്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡി.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ കെ. ​ജാ​സിം​കു​ട്ടി, എം.​സി. ഷെ​രീ​ഫ്, റോ​ഷ​ന്‍ നാ​യ​ര്‍, സി​ന്ധു അ​നി​ല്‍, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജെ​റി മാ​ത്യു സാം, ​മ​ഹി​ള കോ​ണ്‍ഗ്ര​സ് ജി​ല്ല പ്ര​സി​ഡ​ന്‍റ് ര​ജ​നി പ്ര​ദീ​പ്, അ​ബ്ദു​ള്‍ക​ലാം ആ​സാ​ദ്, നാ​സ​ര്‍ തോ​ണ്ട​മ​ണ്ണി​ല്‍, എ​സ്. അ​ഫ്സ​ല്‍, എം.​ആ​ര്‍, ര​മേ​ശ്, കെ.​പി. മു​കു​ന്ദ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

ജി​ല്ല​യി​ലെ 19 പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് ന​ട​ത്തി​യ മാ​ര്‍ച്ച് അ​ടൂ​രി​ല്‍ കെ.​പി.​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. പ​ഴ​കു​ളം മ​ധു, ആ​റ​ന്മു​ള​യി​ല്‍ മു​ൻ എം.​എ​ൽ.​എ അ​ഡ്വ. കെ. ​ശി​വ​ദാ​സ​ന്‍ നാ​യ​ര്‍, കോ​യി​പ്പു​റ​ത്ത് പി. ​മോ​ഹ​ന്‍രാ​ജ്, പ​ന്ത​ള​ത്ത് മു​ൻ എം.​എ​ൽ.​എ മാ​ലേ​ത്ത് സ​ര​ളാ​ദേ​വി, കൂ​ട​ലി​ല്‍ അ​ഡ്വ. എ​ന്‍. ഷൈ​ലാ​ജ്, തി​രു​വ​ല്ല​യി​ല്‍ അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല, റാ​ന്നി​യി​ല്‍ റി​ങ്കു ചെ​റി​യാ​ന്‍, കോ​ന്നി​യി​ല്‍ യു.​ഡി.​എ​ഫ് ജി​ല്ല ക​ണ്‍വീ​ന​ര്‍ എ. ​ഷം​സു​ദ്ദീ​ന്‍, പു​ളി​ക്കീ​ഴി​ല്‍ ജോ​ര്‍ജ് മാ​മ്മ​ന്‍ കൊ​ണ്ടൂ​ര്‍, പെ​രു​മ്പെ​ട്ടി​യി​ല്‍ അ​ഡ്വ. കെ. ​ജ​യ​വ​ര്‍മ്മ, ത​ണ്ണി​ത്തോ​ട്ടി​ല്‍ മാ​ത്യു കു​ള​ത്തി​ങ്ക​ല്‍, ഇ​ല​വും​തി​ട്ട​യി​ല്‍ അ​ഡ്വ. എ. ​സു​രേ​ഷ് കു​മാ​ര്‍, വെ​ച്ചൂ​ച്ചി​റ​യി​ല്‍ ടി.​കെ. സാ​ജു, ചി​റ്റാ​റി​ല്‍, അ​ഡ്വ. വെ​ട്ടൂ​ര്‍ ജ്യോ​തി​പ്ര​സാ​ദ്, കീ​ഴ്​​വാ​യ്​​പൂ​രി​ല്‍ അ​ഡ്വ. റെ​ജി തോ​മ​സ്, കൊ​ടു​മ​ണ്ണി​ല്‍ തോ​പ്പി​ല്‍ ഗോ​പ​കു​മാ​ര്‍, മ​ല​യാ​ല​പ്പു​ഴ​യി​ല്‍ സാ​മു​വ​ല്‍ കി​ഴ​ക്കു​പു​റം, ഏ​നാ​ത്ത് ഏ​ഴം​കു​ളം അ​ജു എ​ന്നി​വ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

Tags:    
News Summary - Navakerala Yathra became a Violent Yathra -Prof. Satish Kochuparampil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.