കൊച്ചി: കൊച്ചിയിൽ ചൊവ്വാഴ്ച നടക്കുന്ന എൻ.സി.പി നേതൃയോഗത്തിൽ മന്ത്രി തോമസ് ചാണ്ടിയുടെ രാജി സംബന്ധിച്ച് തീരുമാനമുണ്ടാകില്ലെന്ന് സൂചന. യോഗത്തിെൻറ മുഖ്യഅജണ്ട തോമസ് ചാണ്ടി വിഷയമല്ലെന്ന് എൻ.സി.പി സംസ്ഥാന അധ്യക്ഷൻ ടി.പി. പീതാംബരൻ വ്യക്തമാക്കി. അതേസമയം, പ്രശ്നപരിഹാരത്തിന് കേന്ദ്രനേതൃത്വത്തിെൻറ ഇടപെടൽ ആവശ്യപ്പെടാനാണ് സംസ്ഥാന നേതൃത്വത്തിെൻറ തീരുമാനം.
കൊച്ചിയിൽ ചൊവ്വാഴ്ച നടക്കുന്ന യോഗം സംഘടനകാര്യങ്ങൾ ചർച്ച ചെയ്യാൻ ഒരുമാസം മുമ്പ് തീരുമാനിച്ചതാണെന്ന് ടി.പി. പീതാംബരൻ ‘മാധ്യമ’ത്തോട് പറഞ്ഞു. എല്ലാ കാര്യവും ചർച്ച ചെയ്യുേമ്പാൾ സ്വാഭാവികമായും തോമസ് ചാണ്ടിയുടെ വിഷയവും പരിഗണിക്കും. എന്നാൽ, ഇക്കാര്യം ചർച്ച ചെയ്യുകയല്ല മുഖ്യലക്ഷ്യം. വിഷയത്തിൽ പാർട്ടിയിൽ ഭിന്നതയില്ല. എൽ.ഡി.എഫ് യോഗം തീരുമാനമെടുക്കാൻ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി. എൻ.സി.പിയുടെ അഭിപ്രായവും അറിയിക്കണമെന്ന് ആവശ്യപ്പെട്ടു. അത് രണ്ടുദിവസത്തിനകം വേണമെന്ന് ആരും നിർദേശിച്ചിട്ടില്ല. വിവാദങ്ങൾ മാധ്യമങ്ങളും മറ്റുചിലരും ചേർന്ന് ഉണ്ടാക്കുന്നതാണ്. അതിെൻറ പിന്നാലെ പോകാൻ പാർട്ടിക്ക് കഴിയില്ല. തോമസ് ചാണ്ടി തെറ്റുകാരനാണെന്ന് ഒരിടത്തും സ്ഥാപിക്കാനായിട്ടില്ല. കലക്ടറുടെ റിപ്പോർട്ടിെൻറ യഥാർഥ ഉള്ളടക്കം നമുക്കറിയില്ല. രാജിക്കാര്യം തീരുമാനിക്കേണ്ടത് പാർട്ടിയുടെ കേന്ദ്ര പാർലമെൻററി ബോർഡാണ്. അവർകൂടി പെങ്കടുക്കുന്ന യോഗത്തിലേ അന്തിമ തീരുമാനമുണ്ടാകൂ. ചൊവ്വാഴ്ചത്തെ യോഗം കേന്ദ്രനേതൃത്വത്തിെൻറ ഇടപെടൽ ആവശ്യപ്പെടും. സി.പി.െഎയുടെ ചില നിലപാടുകൾ ശത്രുക്കൾ എല്ലാ കാലത്തും എൽ.ഡി.എഫിനെതിരെ ആയുധമാക്കിയിട്ടുണ്ടെന്നും പീതാംബരൻ പറഞ്ഞു.
തോമസ് ചാണ്ടിക്കെതിരായ കേസുകൾ ചൊവ്വാഴ്ചയാണ് ഹൈകോടതി പരിഗണിക്കുന്നത്. സുപ്രീംകോടതിയിൽനിന്നുള്ള മുതിർന്ന അഭിഭാഷകരാകും തോമസ് ചാണ്ടിക്കുവേണ്ടി ഹാജരാവുക. കോടതിയിൽനിന്ന് പ്രതികൂല പരാമർശങ്ങളുണ്ടായാൽ എൻ.സി.പി കേന്ദ്രനേതൃത്വമോ മുഖ്യമന്ത്രിയോ തോമസ് ചാണ്ടിയോട് രാജി ആവശ്യപ്പെേട്ടക്കുമെന്ന് സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.