കൊച്ചി: മുല്ലപ്പെരിയാർ മരംമുറി ഉത്തരവ് വിഷയത്തിൽ മന്ത്രി എ.കെ. ശശീന്ദ്രന് പാകപ്പിഴയുണ്ടായില്ലെന്നും ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത് ഉചിതമായെന്നും എൻ.സി.പി നേതൃസംഗമം. വിഷയത്തിൽ മന്ത്രി ശശീന്ദ്രന് എല്ലാ പിന്തുണയും നൽകുമെന്ന് നേതൃയോഗം വ്യക്തമാക്കി.
വനംമന്ത്രിയെ വസ്തുതകൾ അറിയിക്കാതെയും നിരുത്തരവാദപരവുമായാണ് ഉദ്യോഗസ്ഥർ പെരുമാറിയത്. ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്ത നടപടി ഉചിതമായി. വിഷയത്തിൽ മന്ത്രി എ.കെ. ശശീന്ദ്രനും വിശദീകരണം നൽകി. തുടർന്ന് മന്ത്രിക്ക് പൂർണ പിന്തുണ നൽകാൻ യോഗം തീരുമാനിച്ചു.
കെ-റെയിൽ, കെ-ഫോൺ, കിഫ്ബി പദ്ധതികൾക്ക് സംസ്ഥാന സർക്കാറിന് പൂർണ പിന്തുണ നൽകും. സംസ്ഥാന പ്രസിഡൻറ് പി.സി. ചാക്കോ ഉദ്ഘാടനം ചെയ്തു. മന്ത്രി എ.കെ. ശശീന്ദ്രൻ, ദേശീയ ജനറൽ സെക്രട്ടറി ടി.പി. പീതാംബരൻ മാസ്റ്റർ, തോമസ് കെ. തോമസ് എം.എൽ.എ, ദേശീയ സെക്രട്ടറിമാരായ എൻ.എ. മുഹമ്മദ്കുട്ടി, കെ.ജെ. ജേസ്മോൻ, സംസ്ഥാന വൈസ് പ്രസിഡൻറുമാരായ പി.കെ. രാജൻ, പി.എം. സുരേഷ് ബാബു, ലതിക സുഭാഷ്, സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.ആർ. രാജൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.