കൊച്ചി: പാലാ ബിഷപ്പിന്‍റെ വിദ്വേഷ പ്രസംഗത്തിന് പിന്തുണയുമായി ഇടതുമുന്നണി ഘടക കക്ഷിയായ എൻ.സി.പി. രണ്ടുദിവസമായി എറണാകുളത്ത് നടക്കുന്ന പാർട്ടിയുടെ സംസ്ഥാന പഠനശിബിരത്തിൽ അവതരിപ്പിച്ച പ്രമേയത്തിലാണ് പിന്തുണ അറിയിച്ചിരിക്കുന്നത്.
പാലാ ബിഷപ്പിന്‍റെ പ്രസ്താവനയെ പോലും തെറ്റായി വ്യാഖാനിച്ചുകൊണ്ട് ഇവിടെ വർഗീയ മുതലെടുപ്പ് നടത്താനാണ് കോൺഗ്രസും ബി.ജെ.പിയും ശ്രമിക്കുന്നതെന്ന് പാർട്ടി സംസ്ഥാന പ്രസിഡന്‍റ് പി.സി. ചാക്കോ പറഞ്ഞു.
ഇരുകക്ഷികളും വിഷയത്തിൽ മുതലെടുപ്പിന് ശ്രമിക്കുകയാണ്. നാർക്കോട്ടിക് ജിഹാദ് ഒരു പുതിയ അറിവാണെന്നും മതഭീകരതക്ക് കരുത്ത് പകരുന്ന ഒരു നീക്കവും അനുവദിക്കാൻ പാടില്ലാത്തതാണെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്‌താവനയിലെ ആത്മാർത്ഥതയെ ഉൾക്കൊള്ളാതെ വിരുദ്ധ പ്രസ്താവനകൾക്ക് വഴി തേടുകയാണ് കോൺഗ്രസും ബി.ജെ.പിയുമെന്നും എൻ.സി.പി സംസ്ഥാന കമ്മിറ്റിയുടെ പ്രമേയത്തിൽ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.