തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാതിക്കാരുടെ മൊഴിയെടുക്കാൻ ദേശീയ വനിത കമീഷൻ കേരളത്തിലെത്തി. ദേശീയ വനിത കമീഷൻ അംഗം ദെലീന കോംങ്ദുപ്പും കമീഷന്റെ മാധ്യമ ഉപദേഷ്ടാവുമാണ് തലസ്ഥാനത്തെത്തിയത്. രണ്ട് ദിവസം തിരുവനന്തപുരത്ത് തങ്ങി മൊഴിയെടുക്കും. പരാതിക്കാരിൽനിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ ദിവസം കേരളത്തിൽ തുടരണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കും.
സംഘത്തെ കേരള വനിത കമീഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി സന്ദർശിച്ചു. ഹേമ കമ്മിറ്റിയുടെ പൂർണ റിപ്പോർട്ട് വനിത കമീഷൻ ആവശ്യപ്പെട്ടെങ്കിലും സർക്കാർ നൽകാത്തതിനെ തുടർന്നാണ് നേരിട്ടെത്തി വിഷയം പഠിക്കാൻ തീരുമാനിച്ചത്. ബി.ജെ.പി നേതാക്കളായ സന്ദീപ് വചസ്പതി, പി.ആർ. ശിവശങ്കർ എന്നിവരാണ് ദേശീയ വനിത കമീഷന് പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.