കൊച്ചി: ഇടുക്കി നെടുങ്കണ്ടത്ത് രാജ്കുമാറിനെ പൊലീസ് കസ്റ്റഡിയില്‍ പീഡിപ്പിച്ചത് പൈ ശാചിക സംഭവെമന്ന് സര്‍ക്കാര്‍ ഹൈകോടതിയില്‍. സംഭവിക്കാന്‍ പാടില്ലാത്തതാണ് നടന്ന ത്. വിഷയം ഗൗരവത്തില്‍ എടുത്ത് അന്വേഷണത്തിന് പ്രത്യേക സംഘം രൂപവത്കരിച്ചതായും സര് ക്കാര് വ്യക്തമാക്കി.
അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് രാജ്കുമാറിെൻറ ഭാര്യയും മക്കളും നല്കിയ ഹരജിയാണ് ജസ്റ്റിസ് വി. രാജാ വിജയരാഘവന് പരിഗണിച്ചത്. എറണാകുളം റേഞ്ച് ഐ.ജിയും ക്രൈംബ്രാഞ്ച് കോട്ടയം എസ്.പിയുമാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നതെന്ന് സര്‍ക്കാറിനുവേണ്ടി ഹാജരായ സീനിയര്‍ ഗവ. പ്ലീഡര്‍ സി.കെ. സുരേഷ് അറിയിച്ചു. കുറ്റവാളികള്‍ക്ക് ഒരിളവും ലഭിക്കില്ല. നേരിട്ടും അല്ലാതെയും ആരെങ്കിലും അന്വേഷണത്തില്‍ ഇടപെട്ടിട്ടുണ്ടെങ്കില്‍ അവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരും.
ഹരജിക്കാര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് തൃപ്തികരമായ മറുപടി നല്കാന് രണ്ടാഴ്ച വേണമെന്ന ആവശ്യം കോടതി അംഗീകരിച്ചു. പൊലീസ് പിടിച്ചെടുത്ത രാജ്കുമാറിെൻറ ബാങ്ക് പാസ് ബുക്കുകളും ആധാര്‍ കാര്‍ഡും അന്വേഷണത്തിന് ആവശ്യമില്ലെങ്കില്‍ തിരികെനല്കാൻ കോടതി നിര്‍ദേശിച്ചു.
എഫ്.ഐ.ആര്, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് എന്നിവയും നല്‍കണം. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. തങ്ങള്‍ക്ക് ഒരുകോടി വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഭാര്യ വിജയയും രണ്ട് മക്കളുമാണ് ഹരജി നല്‍കിയത്. രാജ്കുമാറിനെ ജൂണ്‍ 12 മുതല്‍ 16 വരെ അന്യായമായി കസ്റ്റഡില്‍വെച്ച് പീഡിപ്പിച്ചതായി ഹരജിയില്‍ പറയുന്നു. ക്രൂരമര്‍ദനമാണ് മരണ കാരണം.
രാജ്കുമാര് പ്രതിയായ ഹരിത ഫിനാന്‍സുമായി ബന്ധപ്പെട്ട് കോടികളുടെ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണമെങ്കിലും എഫ്.ഐ.ആറില്‍ ചെറിയ തുകയുടെ തട്ടിപ്പാണ് കാണിച്ചിട്ടുള്ളത്. തമിഴ് മാത്രം അറിയുന്ന രാജ്കുമാര് വന്‍തോതില്‍ പണം പിരിച്ചിട്ടുണ്ടെങ്കില് എവിടെപ്പോയെന്ന് അറിയാൻ സി.ബി.ഐ അന്വേഷണമാണ് ഉചിതമെന്നും ഹരജിയിൽ വാദിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.