കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിലെ മുഖ്യപ്രതിയായ എസ്.ഐയെ സി.ബി.ഐ അറസ്റ്റ ് ചെയ്തു. സസ്പെൻഷനിൽ കഴിയുന്ന നെടുങ്കണ്ടം സ്റ്റേഷനിലെ എസ്.ഐ ഞാറക്കൽ പെരുമ്പു ള്ളി ഭാഗം കുറുപ്പശേരി വീട്ടിൽ കെ.എ. സാബുവിനെയാണ് (46) അറസ്റ്റ് ചെയ്തത്. ചോദ്യംചെയ്യ ലിനായി കൊച്ചിയിലെ സി.ബി.ഐ ഓഫിസിലേക്ക് വിളിച്ചുവരുത്തിയ സാബുവിനെ ഞായറാഴ്ച രാത്രിയാണ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കോടതി സാബുവിനെ കൂടുതൽ അന്വേഷണത്തിനായി ഈമാസം 22വരെ സി.ബി.ഐയുടെ കസ്റ്റഡിയിൽ വിട്ടു. ചോദ്യം ചെയ്യലിനുശേഷം ശനിയാഴ്ച വൈകുന്നേരം നാലിനകം തിരികെ കോടതിയിൽ ഹാജരാക്കണം.
നെടുങ്കണ്ടം തൂക്കുപാലത്തെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വാഗമൺ കോലാഹലമേട് കസ്തൂരി ഭവനത്തിൽ രാജ് കുമാർ (53) പീരുമേട് സബ്ജയിലിൽ റിമാൻഡിൽ കഴിയവെ മരിച്ച സംഭവത്തിലാണ് അറസ്റ്റ്. 2019 ജൂൺ 16നാണ് കേസിനാസ്പദമായ സംഭവം. കേസ് നേരത്തേ അന്വേഷിച്ച ൈക്രംബ്രാഞ്ച് സാബുവിനെ അറസ്റ്റ് ചെയ്തിരുന്നതാണ്. എന്നാൽ, പിന്നീട് ഹൈകോടതി ജാമ്യം നൽകി. ഇത് ചോദ്യംചെയ്ത് സംസ്ഥാന സർക്കാർ നൽകിയ അപ്പീലിൽ ജാമ്യം നൽകിയ ഉത്തരവ് റദ്ദാക്കിയിരുന്നു. ഇതേതുടർന്നാണ് കേസ് ഏറ്റെടുത്ത സി.ബി.ഐ വീണ്ടും പ്രതിയെ അറസ്റ്റ് ചെയ്തത്.
രാജ്കുമാറിനെ മർദിക്കാൻ ഉപയോഗിച്ച വസ്തുവകകൾ കണ്ടെത്താൻ കസ്റ്റഡിയിൽ ചോദ്യംചെയ്യേണ്ടത് അനിവാര്യമാണെന്നും കൂടുതൽ അന്വേഷണത്തിനായി നെടുങ്കണ്ടത്തേക്ക് െകാണ്ടുപോകേണ്ടതുണ്ടെന്നും സി.ബി.ഐ സി.ജെ.എം കോടതിയെ അറിയിച്ചു. തുടർന്നാണ് കോടതി കസ്റ്റഡി അനുവദിച്ചത്. കുറ്റകൃത്യത്തിൽ മേൽ ഉേദ്യാഗസ്ഥരുടെ പങ്കും സി.ബി.ഐ പരിശോധിക്കും. തിരുവനന്തപുരം യൂനിറ്റിലെ ഡിവൈ.എസ്.പി സുരേന്ദ്ര ദില്ലോണിെൻറ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.