സ്വന്തം ലേഖകൻ
പീരുമേട്: റിമാൻഡ് പ്രതി വാഗമൺ കസ്തൂരി ഭവനിൽ രാജ്കുമാർ പീരുമേട് സബ് ജയിലിൽ മരിച്ച സംഭവത്തിൽ ഡെപ്യൂട്ടി പ്രിസൺ ഓഫിസർ വാസ്റ്റിൻ ബോസ്കോയെ സസ്പെൻഡ് ചെയ്തു. താൽക്കാലിക ജീവനക്കാരൻ സുബാഷിനെ സർവിസിൽനിന്ന് പിരിച്ചുവിടാനും നടപടിയായി. ജയിൽ അധികൃതർക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് ജയിൽ ഡി.െഎ.ജി സാം തങ്കയ്യയുടെ അന്വേഷണ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടി.
ജൂൺ 17ന് രാജ്കുമാറിനെ െപാലീസ് ജയിലിൽ എത്തിച്ചത് അവശനിലയിൽ താങ്ങിപ്പിടിച്ചായിരുന്നു. സെല്ലിൽ അവശനിലയിൽ കിടന്ന ഇയാൾക്ക് അടിയന്തര വൈദ്യസഹായം ലഭിച്ചിരുന്നില്ലെന്നും പീരുമേട് താലൂക്ക് ആശുപത്രിയിൽനിന്ന് വിദഗ്ധ ചികിത്സക്ക് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തിട്ടും അടുത്ത ദിവസമാണ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചതെന്നും തെളിവെടുപ്പിൽ കണ്ടെത്തിയാണ് നടപടിയെന്നാണ് സൂചന.
രാജ്കുമാറിനെ ജയിലിൽ എത്തിച്ചപ്പോൾ ജയിൽ സൂപ്രണ്ട് അവധിയിലായിരുന്നു. സസ്പെൻഡ് ചെയ്യപ്പെട്ട ഡെപ്യൂട്ടി പ്രിസൺ ഓഫിസർക്കായിരുന്നു ചുമതല. ക്രൈംബ്രാഞ്ച് അേന്വഷണത്തിൽ ജയിൽ അധികൃതർക്കും വീഴ്ചയുണ്ടായെന്ന് മൊഴി ലഭിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസം ജയിൽ ഡി.െഎ.ജി സാം തങ്കയ്യയുടെ അേന്വഷണത്തിലാണ് രണ്ട് ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് കണ്ടെത്തി റിപ്പോർട്ട് നൽകിയത്. തുടർന്നാണ് നടപടി. മർദനം നടയടിയിലൊതുങ്ങിയെന്നും ചികിത്സ ലഭ്യമാക്കാതിരുന്നതാണ് ഗുരുതര വീഴ്ചയെന്നുമാണ് റിപ്പോർട്ടിൽ.
ജയിലിൽ എത്തിച്ച ശേഷം രാജ്കുമാറിന് ജൂൺ 18ന് പീരുമേട് താലൂക്ക് ആശുപത്രിയിലും അടുത്ത രണ്ട് ദിവസം തുടർച്ചയായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെന്ന് മൊഴിയുണ്ടെങ്കിലും ചികിത്സ നൽകിയതായി രേഖയില്ല. മരണ സമയത്തുപോലും കുടിവെള്ളം ലഭിക്കാതെയാണ് രാജ്കുമാർ ജയിലിൽ മരിച്ചതെന്ന മൊഴികളും പോസ്റ്റ്മോർട്ടം റിപ്പോർട്ടിെല സൂചനകളും ഇതുശരിെവക്കുന്നു. തുടർച്ചയായി മരുന്ന് കഴിച്ച ശേഷം മൂത്രപരിശോധന നടത്തണമെന്നും 27ന് വീണ്ടും മെഡിക്കൽ കോളജ് ആശുപത്രിയിൽ പരിശോധനക്ക് എത്തണമെന്നും ഡോക്ടർമാർ പറഞ്ഞിരുന്നു. അതിനിടെയാണ് മരണം സംഭവിച്ചത്.
സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചും െമാഴികളും പോസ്റ്റ്മോർട്ടം റിപ്പോർട്ടടക്കവും പരിഗണിച്ചെന്നും അടിയന്തര വൈദ്യസഹായം നൽകിയില്ലെന്ന് ബോധ്യപ്പെട്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.