നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം; എസ്.ഐ സാബുവിന് ജാമ്യം

കൊച്ചി: നെടുങ്കണ്ടം കസ്​റ്റഡി മരണക്കേസിലെ ഒന്നാം പ്രതി എസ്.ഐ കെ. എ. സാബുവിന് ഹൈകോടതി ജാമ്യം അനുവദിച്ചു. പ്രധാന സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിക്കഴിഞ്ഞെന്നും കേസന്വേഷണം അന്തിമഘട്ടത്തിലാണെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്​ റ്റിസ് ബി. സുധീന്ദ്രകുമാര്‍ ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഇടുക്കി ജില്ലയില്‍ പ്രവേശിക്കരുത് എന്നതടക്കമുള്ള ഉപാധികളോടെയാണ്​ ജാമ്യം.

പൊലീസ് സ്​റ്റേഷനില്‍ കസ്​റ്റഡിയിലിരിക്കെ രാജ്കുമാര്‍ പീഡിപ്പിക്കപ്പെട്ടിട് ടില്ലെന്ന്​ മെഡിക്കല്‍ രേഖകളില്‍നിന്ന്​ വ്യക്​തമാണെന്നായിരുന്നു സാബുവി​​െൻറ അഭിഭാഷക​​െൻറ വാദം. എന്നാൽ, സാബ ുവിനെതിരെ നിരവധി തെളിവുകളുണ്ടെന്നും രാജ്കുമാറി​​െൻറ മൃതദേഹം രണ്ടാമത്​ പോസ്​റ്റ്​മോർട്ടം ചെയ്​തപ്പോൾ പീഡനത്തെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ നല്‍കുന്ന ഫലമാണ്​ ലഭിച്ചതെന്നും പൊലീസ്​ ചൂണ്ടിക്കാട്ടി.

ജൂണ്‍ 16ന് മജിസ്ട്രേറ്റി​ന്​ മുന്നില്‍ ഹാജരാക്കിയപ്പോള്‍ പൊലീസ് പീഡനത്തെക്കുറിച്ച് രാജ്കുമാര്‍ പരാതി നല്‍കിയില്ലെന്നാണ് മജിസ്ട്രേറ്റി​​െൻറ റിപ്പോര്‍ട്ടിൽ പറയുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. പൊലീസിനെ കണ്ട് ഓടിയപ്പോള്‍ വീണ് ഇടത്തെ കണങ്കാലിന് പരിക്കേറ്റതായി മെഡിക്കല്‍ റിപ്പോര്‍ട്ടിൽ പറയുന്നു. ജയിൽ റിപ്പോര്‍ട്ടിലും സമാന പരാമര്‍ശമാണുള്ളത്. 18ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പൊലീസ്​ പീഡനത്തെക്കുറിച്ച് രാജ്കുമാര്‍ ആദ്യമായി വെളിപ്പെടുത്തുന്നത്.

സഹതടവുകാരോടും അന്നാണ് പീഡനവിവരം പറയുന്നത്. ജയിലിലെയും പൊലീസ് സ്​റ്റേഷനിലെയും സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടില്ലെന്നും അവ ഫോറന്‍സിക് പരിശോധനക്ക് അയച്ചിരിക്കുകയാണെന്നുമാണ് പൊലീസ് ഭാഷ്യം. ശാസ്ത്രീയ പരിശോധനക്ക് അയക്കുന്നതിന് മുമ്പ് ഉള്ളടക്കം അന്വേഷണ ഉദ്യോഗസ്ഥന്‍ പരിശോധിച്ചറിയണമായിരുന്നു. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും സാഹചര്യത്തെളിവുകളും പരിഗണിച്ച് ജാമ്യം നല്‍കണമെന്നാണ് പ്രതിയുടെ വാദം.

കേസിലെ സാക്ഷികളുടെയും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെയും മൊഴിയെടുപ്പ്​ പൂർത്തിയായെന്നാണ്​ മനസ്സിലാവുന്നത്. പീഡനം നടന്നെന്നാണ്​ സാക്ഷി​മൊഴികളെന്ന്​ പൊലീസ്​ പറയുന്നു. ജൂലൈ മൂന്നിന് അറസ്​റ്റിലായ സാബു അന്നു മുതല്‍ ജയിലിലാണ്. പ്രതിക്കെതിരെ മറ്റു കേസുകളൊന്നും നിലവിലില്ല. അതിനാല്‍ ഇനിയും കസ്​റ്റഡിയില്‍ തുടരേണ്ട കാര്യമില്ലെന്ന്​ വ്യക്​തമാക്കിയ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

40,000 രൂപയുടെ ബോണ്ട്, രണ്ട് ആള്‍ ജാമ്യം, മൂന്നുമാസക്കാലത്തേക്ക് അന്വേഷണ ഉദ്യോഗസ്ഥനായ കോട്ടയം ക്രൈംബ്രാഞ്ച് എസ്.പിക്കു മുന്നില്‍ എല്ലാ തിങ്കളാഴ്ചയും രാവിലെ ഒമ്പതു മുതല്‍ പതിനൊന്നു വരെ ഹാജരാവണം, ശേഷം അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാവണം, സാക്ഷികളെ സ്വാധീനിക്കരുത്, തെളിവ് നശിപ്പിക്കരുത് തുടങ്ങിയവയാണ്​ മറ്റ്​ ജാമ്യ ഉപാധികൾ.

Tags:    
News Summary - nedumkandam custody death si sabu got bail -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.