തൊടുപുഴ: വാഗമൺ കോലാഹലമേട് സ്വദേശി രാജ്കുമാറിെൻറ കസ്റ്റഡി മരണവുമായി ബന്ധ പ്പെട്ട് നെടുങ്കണ്ടം സ്റ്റേഷനിലെ എ.എസ്.ഐ ഉൾപ്പെടെ മൂന്ന് പൊലീസുകാർ കൂടി അറസ്റ ്റിൽ. എ.എസ്.ഐ റോയ് പി. വർഗീസ്, സി.പി.ഒ ജിതിൻ കെ. ജോർജ്, ഹോം ഗാർഡ് കെ.എം. ജയിംസ് എന്നിവരാ ണ് അറസ്റ്റിലായത്.
കേസിൽ അദ്യ നാലു പ്രതികളായ അന്നത്തെ എസ്.ഐ കെ.എ. സാബു, എ.എസ്.ഐ റെജിമോൻ, ഡ്രൈവർ നിയാസ്, സി.പി.ഒ സജീവ് ആൻറണി എന്നിവർ പീരുമേട്, ദേവികുളം ജയിലുകളിൽ റിമാൻഡിൽ കഴിയുകയാണ്. നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ ഇതോടെ ഏഴുപേരെയാണ് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
രാജ്കുമാറിനെ അനധികൃതമായി കസ്റ്റഡിയിൽ സൂക്ഷിച്ച ജൂൺ 12 മുതൽ 15വരെ സ്റ്റേഷൻ റൈറ്ററായിരുന്ന റോയി പി. വർഗീസ് വിവരങ്ങൾ ഉന്നത ഉദ്യോഗസ്ഥരിൽനിന്ന് മറച്ചുവെച്ചതാണ് അറസ്റ്റിനിടയാക്കിയത്.
സി.പി.ഒ ജിതിൻ കെ. ജോർജ്, ഹോം ഗാർഡ് കെ.എം. ജയിംസ് എന്നിവർ ഈ ദിവസങ്ങളിൽ ഡ്യൂട്ടി ചെയ്തിരുന്നു. ഇവർ രാജ്കുമാറിനെ മർദിക്കാൻ സഹായിച്ചതായാണ് ക്രൈംബ്രാഞ്ചിെൻറ കണ്ടെത്തൽ. ഈ സാഹചര്യത്തിലാണ് മൂന്ന് പേരെയും ബുധനാഴ്ച വൈകീട്ട് 7.15ഓടെ അറസ്റ്റ് ചെയ്തത്. ഇവരെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധനക്കും വിധേയമാക്കി. വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും. രാജ്കുമാറിെൻറ മരണത്തെ തുടർന്ന് നെടുങ്കണ്ടം എസ്.ഐ അടക്കം എട്ടുപേരെ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ, ഇതിൽ ഉൾപ്പെടാത്ത രണ്ടുപേരെയാണ് ബുധനാഴ്ച ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.