തൊടുപുഴ: വായ്പ വാഗ്ദാനം ചെയ്ത് ഹരിത ഫിനാൻസ് നാട്ടുകാരിൽനിന്ന് പിരിച്ച പണം കൈമാറിയിരുന്നെന്ന് രാജ്കുമാർ പറഞ്ഞ വ്യക്തിയെ കുറിച്ച് സൂചന. ഖത്തറിലുള്ള മലപ്പു റം സ്വദേശി കെ.എം. നാസറാണ് ഇെതന്നാണ് വിവരം. എന്നാൽ, കസ്റ്റഡി മർദനത്തെ തുടർന്ന് മ രിച്ച, കേസിലെ ഒന്നാം പ്രതി രാജ്കുമാർ പറഞ്ഞ പോെല പണം ഇയാൾക്ക് കൈമാറിയതായി തെളിയി ക്കുന്ന വിവരങ്ങൾ ക്രൈംബ്രാഞ്ചിനു ലഭ്യമായിട്ടില്ല. നാസർ അഭിഭാഷകനല്ലെന്നും വ്യക്തമായി.
നാട്ടുകാരില്‍നിന്ന് പിരിച്ചെടുത്ത പണം സ്ഥാപനത്തിെൻറ പ്രധാനിയായ നാസറിന് കൈമാറുന്നെന്നാണ് നടത്തിപ്പുകാരായി ഒപ്പമുണ്ടായിരുന്നവരെ രാജ്കുമാർ വിശ്വസിപ്പിച്ചിരുന്നത്. ‘ബോസ്’ ആയി അവതരിപ്പിച്ച നാസർ പക്ഷേ, എപ്പോഴും അജ്ഞാതനായിരുന്നു. ഭൂമി ഇടപാടുകളാണ് നാസറിനെ കുമാറുമായി അടുപ്പിച്ചതെന്നാണു വിവരം. ഇടപാടുമായി ബന്ധപ്പെട്ട് കിട്ടാനുണ്ടായിരുന്ന പണം നൽകാത്ത പേരിൽ കുമാറിെൻറ ഭാര്യ വിജയക്കെതിരെ നാസര്‍ നല്കിയ വണ്ടിച്ചെക്ക് കേസില്‍ ഇവർക്കായി കോടതിയില്‍ ഹാജരായ അഭിഭാഷകനാണ് നാസറിനെ കുറിച്ച് അന്വേഷണ സംഘത്തിന് വിവരം നൽകിയത്.
കേസ് വാറൻറായതോടെ രാജ്കുമാർ ഭാര്യ വിജയയുമായി കോടതിയിൽ ഹാജരാകാൻ തിരൂരില്‍ എത്തിയിരുന്നു. ആദ്യമെത്തിയപ്പോള്‍ ഫീസ് നല്‍കാന്‍പോലും അവരുടെ കൈവശം പണമുണ്ടായിരുന്നില്ല. എന്നാൽ, മൂന്നു മാസം മുമ്പ് കുമാര്‍ ലക്ഷം രൂപ നല്കി നാസറുമായുള്ള കേസ് അവസാനിപ്പിച്ചെന്നും അഭിഭാഷകൻ അറിയിച്ചു. ആരോപണങ്ങളോട് നാസർ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇയാളെ ഫോണിൽ ബന്ധപ്പെടാൻ അന്വേഷണ സംഘം ശ്രമിച്ചുവരുകയാണ്.
തൂക്കുപാലം കേന്ദ്രമാക്കി മേയ് രണ്ടിനാണ് ഹരിത ഫിനാൻസ് പ്രവർത്തനം തുടങ്ങിയത്. താനാണ് ഉടമയെന്നാണ് സഹപ്രവർത്തകരോട് കുമാർ ആദ്യം പറഞ്ഞത്. ശാലിനി എം.ഡിയും മഞ്ജു മാനേജറെന്നും പറഞ്ഞിരുന്നു. സ്ഥാപനത്തിെൻറ യഥാർഥ ഉടമ മലപ്പുറം സ്വദേശിയായ അഭിഭാഷകൻ നാസറാണെന്നു പിന്നീട് വിശ്വസ്തരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.