രാജ്​ കുമാറിൻെറ കസ്​റ്റഡി മരണം: ഉന്നത ഉദ്യോഗസ്​ഥർക്ക്​ പ​ങ്കെന്ന്​ സി.ബി.ഐ

തിരുവനന്തപുരം: നെടുങ്കണ്ടം രാജ്​കുമാർ കസ്​റ്റഡി മരണത്തിൽ ഉന്നത ഉദ്യോഗസ്​ഥർക്ക്​ പ​െങ്കന്ന്​ സി.ബി.ഐ. ഉന്നത ഉദ്യോഗസ്​ഥരടക്കം കൂടുതൽ പേർ കേസിൽ പ്രതികളാകും​. ഒന്നാംപ്രതി സാബു അന്വേഷണ ഉദ്യോഗസ്​ഥരോട്​ സഹകരിക്കുന്നില്ലെന്നും സി.ബി.ഐ പറഞ്ഞു.

സാബുവിന്‍റെ ജാമ്യം നേര​ത്തേ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെ ഞായറാഴ്​ച രാത്രിയാണ് അറസ്​റ്റ്​ ചെയ്തത്.
2019 ജൂ​ൺ 16 നാ​ണ്​ വാ​ഗ​മ​ൺ കോ​ലാ​ഹ​ല​മേ​ട്​ ക​സ്​​തൂ​രി ഭ​വ​ന​ത്തി​ൽ രാ​ജ്​ കു​മാ​ർ (53) പീ​രു​മേ​ട്​ താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്. ദേ​ഹാ​സ്വാ​സ്​​ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന്​ റി​മാ​ൻ​ഡി​ൽ പാ​ർ​പ്പി​ച്ചി​രു​ന്ന സ​ബ്​ ജ​യി​ലി​ൽ​നി​ന്ന്​ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. മ​ർ​ദ​ന​മേ​റ്റ​താ​യി പോ​സ്​​റ്റ്​​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്​​ത​മാ​യി​രു​ന്നു.

Tags:    
News Summary - nedumkandam rajkumar custody death -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.