തൃശൂര്‍: ജിഷ്ണുവിന്‍െറ മരണത്തില്‍ മര്‍ദനവും ഗൂഢാലോചനയുമുള്‍പ്പെടെയുള്ളവ ചേര്‍ത്ത് പൊലീസിന്‍െറ അപ്രതീക്ഷിത നീക്കത്തിന് പിന്നില്‍ സി.പി.എം നിര്‍ദേശമെന്ന് സൂചന. 38 നാള്‍ ആരോപണവിധേയരെ ചോദ്യംചെയ്യാന്‍പോലും മടിച്ച അന്വേഷണത്തില്‍ നിര്‍ണായക റിപ്പോര്‍ട്ടുമായി അപ്രതീക്ഷിതവും തിരക്കിട്ടതുമായിരുന്നു പൊലീസ് നടപടി.
തിരുവനന്തപുരത്തെ ലോ അക്കാദമി സമരത്തിനോടെടുത്ത നിലപാട് പാര്‍ട്ടിക്ക് നാണക്കേടും ദോഷവുമായെന്ന് നേതാക്കള്‍തന്നെ അഭിപ്രായപ്പെട്ടിരുന്നു. ഇതില്‍ നേട്ടമുണ്ടാക്കിയ ബി.ജെ.പി, പാമ്പാടിയിലെ വിദ്യാര്‍ഥിസമരത്തെയും ഉപയോഗിക്കാന്‍ ലക്ഷ്യമിട്ടിരുന്നു. ഇതിനായി മുന്‍ സംസ്ഥാന പ്രസിഡന്‍റ് വി. മുരളീധരന്‍ കോളജിലത്തെുകയും ചെയ്തു. സി.പി.ഐയും പാമ്പാടി വിഷയത്തെ ഏറ്റെടുക്കാന്‍ തീരുമാനിച്ചിരുന്നു. അന്വേഷണം ഇഴയുന്നുവെന്ന ആരോപണമുയര്‍ത്തി ജിഷ്ണുവിന്‍െറ മാതാവും ബന്ധുക്കളും സഹപാഠികളും എസ്.എഫ്.ഐ ഒഴികെയുള്ള വിദ്യാര്‍ഥി സംഘടനകളും തിങ്കളാഴ്ച പ്രതിഷേധം ശക്തമാക്കാന്‍ തയാറെടുത്തിരുന്നു. ഇതിനിടെയാണ് കോളജ് ചെയര്‍മാനെ പ്രതിയാക്കിയും വിദ്യാര്‍ഥികളും ജിഷ്ണുവിന്‍െറ ബന്ധുക്കളും ആരോപിച്ച കാര്യങ്ങള്‍ സ്ഥിരീകരിച്ചുമുള്ള റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്.
ഒന്നര മാസംവരെ അന്വേഷണം പുരോഗമിക്കുന്നുവെന്നും, ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കണമെന്നും വാദിച്ച പൊലീസ് തിരക്കിട്ടായിരുന്നു ഞായറാഴ്ച വൈസ് പ്രിന്‍സിപ്പല്‍ അടക്കമുള്ളവരെ പ്രതിചേര്‍ത്തെന്ന സൂചന നല്‍കിയത്. എന്നാല്‍, തിങ്കളാഴ്ച പ്രതിഷേധം തുടങ്ങാനിരിക്കേ, എതിര്‍പ്പുകളെ ഇതുകൊണ്ട് മറികടക്കാനാകില്ളെന്ന വിലയിരുത്തലിലുമത്തെി. എസ്.പി എന്‍. വിജയകുമാര്‍, അസി. കമീഷണര്‍ പി.എസ്. ഷാഹുല്‍ ഹമീദ് എന്നിവരുടെ സാന്നിധ്യത്തില്‍ രാത്രി പത്തോടെ എ.എസ്.പി കിരണ്‍ നാരായണനെയും അന്വേഷണ സംഘാംഗങ്ങളായ ഹബീബ്, ഭരതന്‍ എന്നിവരെയും വിളിച്ചുവരുത്തി യോഗം ചേര്‍ന്നു. ഇതിലാണ് ചെയര്‍മാന്‍ കൃഷ്ണദാസിനെ ഗൂഢാലോചനക്കുറ്റം ചുമത്തി ഒന്നാം പ്രതിയാക്കിയും എഫ്.ഐ.ആര്‍ ഭേദഗതി വരുത്തിയും തിങ്കളാഴ്ച കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ തീരുമാനിച്ചത്. ഇവരെ അറസ്റ്റ് ചെയ്യാനും ധാരണയായി.
രാത്രിയില്‍ ഇവര്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും പ്രതിചേര്‍ത്തേക്കുമെന്ന സൂചനയില്‍ ഇവര്‍ ഒളിവില്‍ പോയെന്നാണ് പൊലീസ് പറയുന്നത്. സമരത്തെ അവഗണിച്ചതും, വിദ്യാര്‍ഥികളുടെ ആവശ്യങ്ങളോട് മുഖംതിരിച്ചതുമാണ് ലോ അക്കാദമി വിഷയത്തിലുണ്ടായ തിരിച്ചടിക്ക് കാരണമെന്നും പാമ്പാടിയിലും സമാന സാഹചര്യമുണ്ടാകുന്നത് തിരിച്ചടിയാകുമെന്നും സി.പി.എം നേതാക്കളും എസ്.എഫ്.ഐയും സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. ലോ അക്കാദമി സമരം അവസാനിപ്പിക്കാന്‍ ഇടപെട്ട മന്ത്രി വി.എസ്. സുനില്‍കുമാറും പാമ്പാടി സമരം വലിച്ചുനീട്ടുന്നതിലെ അതൃപ്തി മന്ത്രി പ്രഫ. സി. രവീന്ദ്രനാഥിനോട് പറഞ്ഞിരുന്നു. ഞായറാഴ്ച രാവിലെ കോടിയേരിയുമായി രവീന്ദ്രനാഥ് സംസാരിക്കുകയും ചെയ്തു. ഉച്ചകഴിഞ്ഞാണ് പ്രേരണക്കുറ്റം ചുമത്തുന്നതടക്കമുള്ള നിര്‍ണായക തീരുമാനങ്ങളിലേക്ക് പൊലീസ് കടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.