70ാമത് നെഹ്‌റു ട്രോഫി ജലോത്സവത്തിൽ വിജയികളായ പള്ളാത്തുരുത്തി ബോട്ട് ക്ലബ്‌ തുഴഞ്ഞ കാരിച്ചാൽ ചുണ്ടൻ ടീം ട്രോഫിയുമായി

നെഹ്​റുട്രോഫി വള്ളംകളി ഫലപ്രഖ്യാപനത്തെച്ചൊല്ലി തർക്കം; പൊലീസ്​ ലാത്തിവീശി, മൂന്നു പേർക്ക്​ പരിക്ക്​

ആലപ്പുഴ: നെഹ്​റുട്രോഫി വള്ളംകളിയുടെ ഫലപ്രഖ്യാപനത്തെച്ചൊല്ലി തർക്കം. പ്രതിഷേധവുമായി രംഗത്തെത്തിയ വീയപുരം ചുണ്ടനിലെ തുഴച്ചിൽകാർക്കു നേരെ പൊലീസ്​ ലാത്തിവീശി. ലാത്തിയടിയേറ്റ്​ നിരവധി തുഴച്ചിൽകാർക്ക്​ പരിക്കേറ്റു. മൂന്നുപേർ ആശുപത്രിയിൽ ചികിത്സ തേടി. വീയപുരം ചുണ്ടൻ തുഴഞ്ഞ വി.ബി.സി കൈനകരിയിലെ തുഴച്ചിൽകാരായ സന്ദീപ്​, അനന്തു, എബിൻ വർഗീസ്​ എന്നിവർ​ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.

ഫലപ്രഖ്യാപനം കഴിഞ്ഞ്​ ഏതാനും മിനിറ്റുകൾക്കുള്ളിലാണ്​ സംഭവം നടന്നത്​. വിജയി കാരിച്ചാലോ വീയപുരമോ എന്നത്​ ഡിജിറ്റൽ ഉപകരണങ്ങളുടെ സഹായത്താലാണ്​ കണ്ടെത്തിയതെന്നാണ്​ സംഘാടക സമിതി പറയുന്നത്​. ഇക്കാര്യം തങ്ങൾക്ക്​ ബോധ്യപ്പെടണമെന്നും വിഡിയോ കാണണമെന്നും ആവശ്യപ്പെട്ട്​ ക്യാപ്​റ്റന്‍റെ നേതൃത്വത്തിൽ തുഴച്ചിലുകാർ നെഹ്​റു പവിലിയനിലേക്ക്​ എത്തി. തുഴച്ചിലുകാർ സംഘാടകരുമായി തർക്കിക്കവേ പവിലിയനിലെ ലൈറ്റുകൾ ഓഫ്​ ചെയ്തു. ഇരുട്ടായതോടെ പൊലീസുകാർ ലാത്തിച്ചാർജ്​ നടത്തുകയായിരുന്നു.

വീയപുരം ചുണ്ടനിലെ എല്ലാ തുഴച്ചിൽകാർക്കും മർദനമേറ്റു. മൂന്ന്​ പേരുടെ തലപൊട്ടി. തലപൊട്ടിയവരാണ്​ ചികിത്സ തേടിയത്​. മത്സരം കഴിഞ്ഞപ്പോൾ വിജയി വീയപുരമോ കാരിച്ചാലോ എന്ന്​ പ്രവചിക്കാൻ കഴിയുമായിരുന്നില്ല. അഞ്ച്​ മിനിറ്റിനകം ഡിജിറ്റൽ ഉപകരണങ്ങളിലെ വിഡിയോ ദൃശ്യങ്ങൾ നോക്കിയാണ്​ കാരിച്ചാൽ അഞ്ച്​ മൈക്രോ സെക്കൻഡുകൾക്ക്​ മുന്നിലെത്തി വിജയിച്ചതായി പ്രഖ്യാപിച്ചത്​. അഞ്ച്​ മിനിറ്റിനകം ഫലം പ്രഖ്യാപിച്ചതും വിഡിയോ കാട്ടി ബോധ്യപ്പെടുത്തണമെന്ന്​ ആവശ്യപ്പെട്ടതും​ അംഗീകരിക്കാതെയാണ്​ മർദനം നടന്നത്​.

Tags:    
News Summary - Nehru Trophy Boat Race: Controversy over declaration of results; Three people were injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.