കൊണ്ടോട്ടി: 2025ലെ ഹജ്ജ് തീർഥാടകരെ തിരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് ഒക്ടോബർ നാലിന് ഉച്ചക്ക് 3.30ന് നടക്കുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അറിയിച്ചു. ഹജ്ജിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 30 ആണ്.
അപേക്ഷകർ കവർ നമ്പർ ലഭിച്ചുവെന്ന് ഉറപ്പുവരുത്തണം. മുഖ്യ അപേക്ഷകന്റെ അപേക്ഷയിൽ രേഖപ്പെടുത്തിയ മൊബൈൽ നമ്പറിലേക്ക് എസ്.എം.എസ് ആയി കവർ നമ്പർ ലഭിക്കും.
ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റിൽ അപേക്ഷകരുടെ യൂസർ ഐഡിയും പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്തും പാസ്പോർട്ട് നമ്പർ എന്റർ ചെയ്തും കവർ നമ്പർ പരിശോധിക്കാം. കവർ നമ്പറിന് മുന്നിൽ 65+ വയസ്സ് വിഭാഗത്തിന് KLR എന്നും ലേഡീസ് വിതൗട്ട് മഹറം വിഭാഗത്തിന് KLWM എന്നും ജനറൽ കാറ്റഗറിക്ക് KLF എന്നുമാണുണ്ടാകുക.
കവർ നമ്പർ ലഭിക്കാത്തവർ ഒക്ടോബർ ഒന്നിന് വൈകീട്ട് അഞ്ചിനകം അപേക്ഷഫോമും അനുബന്ധ രേഖകളുമായി ഹജ്ജ് കമ്മിറ്റി ഓഫിസിൽ ബന്ധപ്പെടണം. അതിനുശേഷം ലഭിക്കുന്ന പരാതികൾ പരിഗണിക്കില്ല. ഫോൺ: 0483-2710717, 2717572.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.