കൊച്ചി: കാലവര്‍ഷക്കെടുതിയെത്തുടര്‍ന്ന് മാറ്റിയ നെഹ്റു ട്രോഫി വള്ളംകളി ഈ മാസം 31ന് ന ടത്താനും പ്രഥമ ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സി.ബി.എല്‍) അതോടൊപ്പം തുടങ്ങാനും ടൂറിസം വകുപ്പ ് തീരുമാനിച്ചു. ആലപ്പുഴ പുന്നമടക്കായലിലാണ് നെഹ്റു ട്രോഫിക്കൊപ്പം സി.ബി.എല്‍ നടക് കുന്നത്. ഈ മാസം 10ന് രണ്ട് മത്സരങ്ങളും നടത്താനായിരുന്നു നേരത്തേ നിശ്ചയിച്ചിരുന്നത്.
വര്‍ഷകാല വിനോദമായി ഐ.പി.എല്‍ മാതൃകയില്‍ കേരളത്തിലെ 12 ചുണ്ടന് വള്ളംകളി മത്സരങ്ങളെ കോര്‍ത്തിണക്കി സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ജലോത്സവമായ സി.ബി.എല്ലിലെ ശേഷിച്ച മത്സരങ്ങളുടെ പുതുക്കിയ തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് ടൂറിസം ഡയറക്ടര്‍ പി. ബാലകിരണ്‍ പറഞ്ഞു. ഒമ്പത് ടീമുകള്‍ അണിനിരക്കുന്ന മത്സരത്തില്‍ മൊത്തം 5.9 കോടി രൂപയാണ് സമ്മാനത്തുക. ഓരോ മത്സരത്തിലും ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്ന വിജയികള്‍ക്ക് യഥാക്രമം അഞ്ചുലക്ഷം, മൂന്നുലക്ഷം, ഒരുലക്ഷം രൂപ സമ്മാനമായി ലഭിക്കും.
12 മത്സരങ്ങളിലെയും പോയൻറുകള്ക്കനുസരിച്ച് ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്ന വിജയികള്‍ക്ക് യഥാക്രമം 25 ലക്ഷം, 15 ലക്ഷം, 10 ലക്ഷം രൂപ വീതം സമ്മാനം ലഭിക്കും. ഓരോ മത്സരത്തിലും നാലുലക്ഷം രൂപ വീതം ബോണസ് ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.