ആലപ്പുഴ: സർക്കാറും നെഹ്റു ട്രോഫി ബോട്ട് േറസ് സൊസൈറ്റിയും കളിവള്ളങ്ങളോട് പുലർത്തുന്ന വിവേചനം പരിഹരിച്ചില്ലെങ്കിൽ നെഹ്റു ട്രോഫി ജലോത്സവം ബഹിഷ്കരിക്കുമെന്ന് കേരള േറസ് ബോട്ട് ഓണേഴ്സ് അസോസിയേഷൻ. ടൂറിസം ഗ്രാൻറ്, നെഹ്റുട്രോഫി ഗ്രാൻറ് എന്നിവയിൽ അസോസിയേഷെൻറ വള്ളങ്ങളോട് ചിറ്റമ്മനയമാണെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
രണ്ടു വർഷമായി ഗ്രാൻറ് ലഭിച്ചിട്ടില്ല. ഹരിപ്പാട് താലൂക്കിലുള്ള ചുണ്ടൻവള്ളങ്ങൾക്ക് മാത്രമാണ് സംരക്ഷണ ഗ്രാൻറ് നൽകുന്നത്. ചുണ്ടൻവള്ളങ്ങളിൽ ഏറ്റവും അവസാനം വരുന്ന വള്ളങ്ങൾക്ക് 1.75 ലക്ഷവും െഫെനലിലെത്തുന്നവർക്ക് അഞ്ച് ലക്ഷവുമാണ് ബോണസ്. എന്നാൽ വെപ്പ്, ഓടി, എ ഗ്രേഡ് വള്ളങ്ങൾക്ക് 1.10 ലക്ഷമാണ് ബോണസ് കിട്ടുന്നത്. തെക്കനോടി, ചുരുളൻ, എ ഗ്രേഡ് എന്നിവയെ സി ഗ്രേഡ് വള്ളങ്ങളായി പരിഗണിച്ച് ബോണസും ആനുകൂല്യങ്ങളും നൽകുന്നത് പ്രതിഷേധാർഹമാണ്.
മറ്റ് എ ഗ്രേഡ് വള്ളങ്ങൾക്കുള്ള പരിഗണന ഇവക്കും നൽകണം. പ്രശ്നങ്ങൾ ഉന്നയിച്ച് വെള്ളിയാഴ്ച 10.30ന് കലക്ടറേറ്റിനു മുന്നിൽ ധർണ നടത്തുമെന്ന് പ്രസിഡൻറ് ഉമ്മൻ മാത്യു, സെക്രട്ടറി പുന്നൂസ് ജോസഫ്, കെ.പി. ഫിലിപ്പ് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.