പെരുന്ന: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി എൻ.എസ്.എസ്. എൻ.എസ്.എസിലെ ഭൂരിഭാഗ വും ഇടതിനൊപ്പമാണെന്ന പ്രസ്താവന നിരർത്ഥകമാണെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു.
എൻ.എസ്.എസിൽ എല്ലാ പാർട്ടികളിലും ഉള്ളവരുണ്ട്. പാർട്ടികൾക്കതീതരായി നിൽക്കുന്നവരുമുണ്ടെന്ന് സുകുമാരൻ നായർ പറഞ്ഞു. എൻ.എസ്.എസുമായി സഹകരിച്ച് പ്രവർത്തിക്കാൻ തയാറാണെന്നും എൻ.എസ്.എസിലെ മഹാഭൂരിപക്ഷവും ഇടതിനൊപ്പമാണെന്നും നേതൃത്വത്തിന് മാത്രമാണ് വിപ്രതിപത്തിയെന്നുമായിരുന്നു കോടിയേരിയുടെ പരാമർശം.
എൻ.എസ്.എസിലെ നായൻമാരെല്ലാം ഇടതിനൊപ്പമാണെന്ന് നേരത്തെ പറഞ്ഞിട്ടുള്ളവരുടെ അവസ്ഥ ഒാർക്കണമെന്നും സുകുമാരൻ നായർ മുന്നറിയിപ്പ് നൽകി.
എൻ.എസ്.എസ് നേതൃത്വത്തിന് സർക്കാറിനോട് വിപ്രതിപത്തി ഉണ്ടെന്ന കാര്യം പലതവണ വ്യക്തമാക്കിയിട്ടുള്ളതാണ്. അത് സ്വാർഥപരമല്ല, വിശ്വാസ സംരക്ഷണത്തിെൻറ പേരിൽ മാത്രമാണ്. ഇക്കാര്യത്തിൽ ശത്രുപക്ഷത്താണ് എൻ. എസ്.എസ് എന്ന നിലയിലാണ് കാണുന്നതെങ്കിൽ വിശ്വാസികൾക്കൊപ്പം ചേർന്ന് ഇതിനെ നേരിടും. എൻ.എസ്.എസിനെ ചെറുതായി കാണേണ്ട. സമയം പോലെ പറ്റിക്കൂടി നിന്ന് നേട്ടമുണ്ടാക്കുന്നതല്ല എൻ.എസ്.എസിെൻറ സംസ്കാരമെന്നും സുകുമാരൻ നായർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.