തച്ചനാട്ടുകര: പ്രസവിച്ച് മണിക്കൂറുകൾക്കകം ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. അരിയൂർ പെട്രോൾ പമ്പിന് സമീപത്തെ കമുകിൻ തോട്ടത്തിലാണ് ആൺകുഞ്ഞിനെ കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ നാട്ടുകൽ പൊലീസ് കുഞ്ഞിനെ ആദ്യം മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട് പാലക്കാട് ജില്ല ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കുഞ്ഞ് പൂർണ ആരോഗ്യവാനാണെന്ന് പൊലീസ് അറിയിച്ചു. എസ്.ഐ മോഹൻകുമാർ, ഫസലുറഹ്മാൻ, മുഹമ്മദ് റഫീഖ്, ഖമറുദ്ദീൻ, അമ്പിളി എന്നിവരടങ്ങിയ പൊലീസ് സംഘമാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.