കോട്ടയം: പുതുക്കിയ ബസ് ചാർജ് ബുധനാഴ്ച അർധരാത്രി നിലവിൽ വരും. മിനിമം നിരക്ക് ഏഴുരൂപയില്‍ നിന്ന് എട്ടാകും. ഒാര്‍ഡിനറി, സിറ്റി, സിറ്റി ഫാസ്റ്റ് എന്നിവയിലെ യാത്രക്കാർ മിനിമം ദൂരത്തിന് ഇനി എട്ടുരൂപ നൽകണം. ഇൗ ബസുകളിൽ നിലവിൽ ഒമ്പത് രൂപ നൽകി യാത്രചെയ്തവർ അടുത്തദിവസം മുതൽ പത്തുരൂപ നൽകണം. പത്തുരൂപ 12 ആയാണ് ഉയരുന്നത്.
ഫാസ്റ്റ് പാസഞ്ചര്‍ ബസുകളില്‍ മിനിമം നിരക്ക് പത്തു രൂപയിൽനിന്ന് പതിനൊന്നായും സൂപ്പര്‍ ഫാസ്റ്റിൽ 13രൂപ 15ആയും ഉയരും. സൂപ്പര്‍ എക്സ്പ്രസില്‍ രണ്ടു രൂപയുെടയും(22 രൂപ) ഹൈടെക് എ.സി ബസുകളില്‍ നാലു രൂപയുടെയും (44) വര്‍ധന വരുത്തിയിട്ടുണ്ട്. സൂപ്പർ ഡീലക്സിൽ മിനിമം ചാർജ് 28ൽ നിന്ന് 30 ആയാണ് ഉയരുന്നത്. വോള്‍വോ ബസുകളില്‍ മിനിമം ചാര്‍ജ് നാല്പതിൽനിന്ന് 45 രൂപയാകും.
വിദ്യാര്‍ഥികളുടെ മിനിമം നിരക്കില്‍ മാറ്റമില്ലെങ്കിലും രണ്ടുരൂപ മുതല്‍ മുകളിലോട്ട് വര്‍ധിക്കുന്ന സ്ലാബുകളില്‍ കൂടുന്ന തുകയുടെ 25 ശതമാനം കൂടി ഈടാക്കാനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്. 2014ലാണ് അവസാനമായി സംസ്ഥാനത്ത് ബസ് യാത്രാനിരക്ക് വര്‍ധിപ്പിച്ചത്. നിരക്ക് വര്‍ധിക്കുന്നതോടെ കെ.എസ്.ആര്.ടി.സിക്ക് ദിനം പ്രതി 23ലക്ഷം രൂപ അധികവരുമാനമുണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നത്.
സ്കാനിയ, ജനുറം ബസുകളുടെ നിരക്കും കൂട്ടി
തിരുവനന്തപുരം: ജനുറം, സ്കാനിയ അടക്കം ബസുകളുടെ ടിക്കറ്റ് നിരക്കും വർധിപ്പിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. നേരത്തേ പ്രഖ്യാപിച്ച വർധനയിൽ ഇവ ഉൾപ്പെടുത്തിയിരുന്നില്ല. ഇവയുടെ വർധനയും മാർച്ച് ഒന്നിന് നിലവിൽ വരും. ജനുറം എ.സി ബസിെൻറ മിനിമം ചാർജ് 20 രൂപയാകും.
സൂപ്പര്‍ എയര്‍ എക്സ്പ്രസ്, മള്‍ട്ടി ആക്സില്‍, സ്കാനിയ, വോള്‍വോ, ജനുറം, ജനുറം എ.സി എന്നിവക്ക് നിരക്ക് വർധന വരും. സൂപ്പര്‍ എയര്‍ എക്സ്പ്രസിെൻറ നിരക്ക് കിലോമീറ്റർ 85 പൈസയില്‍നിന്ന് 93 ആയി വർധിക്കും. മള്‍ട്ടി ആക്സില്‍, സ്കാനിയ, വോള്‍വോ നിരക്ക് 1.91ല്‍നിന്ന് രണ്ട് രൂപയാകും. ജനുറം എ.സിയുടെ കിലോമീറ്റര്‍ നിരക്കില്‍ മാറ്റമില്ല. എന്നാല്‍, മിനിമം ചാർജ് 15 രൂപയില്‍നിന്ന് 20 ആക്കും. ജനുറം നോണ്‍ എ.സി നിരക്ക് 70 പൈസയിൽനിന്ന് 80 ആക്കാനുമാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.