മലപ്പുറത്ത് പുതുതായി​ രോഗം സ്​ഥിരീകരിച്ചത്​ പൊന്മുണ്ടം സ്വദേശിക്ക്​

മലപ്പുറം: ജില്ലയില്‍ പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചത്​ ദുബായില്‍ നിന്നെത്തിയ തിരൂര്‍ പൊന്മുണ്ടം പാറമ്മല്‍ സ്വദേശിയായ 46 കാരന്​. ഇയാൾ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലാണ്​. ഇതോടെ ജില്ലയില്‍ വൈറസ് ബാധയുള്ളവരുടെ എണ്ണം എട്ടായി.

നേരത്തെ വൈറസ്ബാധ സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നയാളെ ജില്ലയിലേക്ക്​ തിരികെ എത്തിക്കാത്ത സാഹചര്യത്തിലാണ് ആകെ വൈറസ് ബാധിതരുടെ എണ്ണം എട്ടായി പ്രഖ്യാപിച്ചത്. മാര്‍ച്ച് 21നാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചയാള്‍ ജില്ലയിലെത്തിയത്. ദുബൈയില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന ഇയാള്‍ സുഹൃത്തിനോടൊപ്പം കാറില്‍ ഷാര്‍ജയിലെത്തി ജി.9 - 454 എയര്‍ അറേബ്യ വിമാനത്തില്‍ പുലര്‍ച്ചെ 2.35ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തി.

പരിശോധനകള്‍ പൂര്‍ത്തിയാക്കി സഹോദര​​​െൻറ കാറില്‍ തിരൂര്‍ പൊന്മുണ്ടം പാറമ്മലിലെ സ്വന്തം വീട്ടിലെത്തി. ആരോഗ്യ വകുപ്പി​​​െൻറ നിര്‍ദേശപ്രകാരം പൊതു സമ്പര്‍ക്കമില്ലാതെ സ്വയം നിരീക്ഷണം ആരംഭിച്ചു. 22നും വീട്ടില്‍ നിരീക്ഷണത്തില്‍ തുടര്‍ന്നു. 23ന് പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് ആംബുലന്‍സില്‍ ഉച്ചക്ക്​ 3.30ന് തിരൂര്‍ ജില്ല ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലെത്തി. സാമ്പിള്‍ നല്‍കിയ ശേഷം 7.30ന് തിരികെ വീട്ടിലെത്തി. ശനിയാഴ്​ച ആംബുലന്‍സില്‍ കോവിഡ് പ്രത്യേക ചികിത്സ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്. ഇയാള്‍ക്കൊപ്പം മാര്‍ച്ച് 21ന് കരിപ്പൂരിലെത്തിയ ജി.9 - 454 എയര്‍ അറേബ്യ വിമാനത്തിലെ യാത്രക്കാര്‍ ജില്ലാതല കണ്‍ട്രോള്‍ സെല്ലുമായി ബന്ധപ്പെട്ട് നിര്‍ബന്ധമായും സ്വയം നിരീക്ഷണത്തില്‍ കഴിയണം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കില്‍ നേരിട്ട് ആശുപത്രികളില്‍ പോകാതെ കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂർണമായും പാലിക്കണം. കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍ - 0483 2737858, 2737857, 2733251, 2733252, 2733253.

Latest Video

Full View
Tags:    
News Summary - new covid patient in malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.